
ഇടുക്കിയില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം: മരണം മൂന്നായി; ഗുരുതര പരിക്കേറ്റ ഒരാള്‍ ചികിത്സയില്‍
ഇടുക്കി: പന്നിയാർകുട്ടിയില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ കൂടി മരിച്ചു.
ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഡ്രൈവർ എബ്രഹാമാണ് മരിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു മരണം.
ഇന്നലെ അർദ്ധരാത്രിയാണ് അപകടമുണ്ടായത്. നാലുപേരാണ് ജീപ്പിലുണ്ടായിരുന്നത്. പന്നിയാർകുട്ടി ഇടയോടിയില്‍ ബോസ്, ഭാര്യ റീന എന്നിവർ അപകട സ്ഥലത്ത് വച്ചുതന്നെ മരിച്ചിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒളിമ്പ്യൻ കെഎം ബീനാ മോളുടെയും കെഎം ബിനുവിന്റെയും സഹോദരിയാണ് റീന. മറ്റൊരാള്‍ക്കും അപകടത്തില്‍ സാരമായി പരിക്കേറ്റിരുന്നു. മൃതദേഹങ്ങള്‍ അടിമാലി ആശുപത്രിയിലേക്ക് മാറ്റി.
അപകടത്തിന്റെ ശബ്ദം കേട്ട നാട്ടുകാരാണ് പൊലീസിനെയും ഫയർഫോഴ്സിനെയും വിവരമറിയിച്ചത്. രക്ഷാപ്രവർത്തനത്തില്‍ നാട്ടുകാരും ഒപ്പം ചേർന്നു.
Third Eye News Live
0