video
play-sharp-fill
അശ്ലീല സന്ദേശമയച്ചതോടെ വാട്‌സാപ്പില്‍ ബ്ലോക്ക് ചെയ്തു; തുടര്‍ന്ന് പൊതു സ്ഥലങ്ങളിലും മറ്റുമായി അപമാനിക്കല്‍ തുടര്‍ന്നു; പത്തനംതിട്ട ബാറിലെ അഭിഭാഷകനെതിരെ കേസ്

അശ്ലീല സന്ദേശമയച്ചതോടെ വാട്‌സാപ്പില്‍ ബ്ലോക്ക് ചെയ്തു; തുടര്‍ന്ന് പൊതു സ്ഥലങ്ങളിലും മറ്റുമായി അപമാനിക്കല്‍ തുടര്‍ന്നു; പത്തനംതിട്ട ബാറിലെ അഭിഭാഷകനെതിരെ കേസ്

പത്തനംതിട്ട: യുവതിയെ പൊതുസ്ഥലത്ത് വെച്ച്‌ അപമാനിക്കുകയും ലൈംഗിക ചുവയോടെ സംസാരിക്കുകയും ചെയ്ത അഭിഭാഷക പരിഷത്ത് നേതാവിനെതിരെ കേസ്.

പത്തനംതിട്ട ബാറിലെ അഭിഭാഷകന്‍ കെ.ജെ. മനുവിനെതിരെയാണ് പത്തനംതിട്ട പൊലീസ് കേസെടുത്തത്. ബിജെപിയുടെ അഭിഭാഷക സംഘടനയായ ഭാരതീയ അഭിഭാഷക പരിഷത്ത് ജില്ലാ ട്രഷററാണ് മനു.

മലയാലപ്പുഴ സ്വദേശിയായ യുവതിയോട് മോശമായി പെരുമാറിയതിനും ലൈംഗിക ചുവയോടെ സംസാരിച്ചതിനും ലഭിച്ച പരാതിയിലാണ് പത്തനംതിട്ട പൊലീസ് കേസെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാല് വര്‍ഷത്തിനിടെ പലപ്പോഴായി ഫോണിലേക്ക് വാട്സാപ്പിലൂടെ അശ്ലീല സന്ദേശങ്ങള്‍ അയച്ചതിനെ തുടര്‍ന്ന് ഇയാളെ യുവതി ബ്ലോക്ക് ചെയ്തിരുന്നു. തുടര്‍ന്ന് നേരിട്ടും അല്ലാതെയും പലപ്പോഴായി അപമാനിക്കല്‍ തുടര്‍ന്നെന്ന പരാതിയിലാണ് കേസ്.