പൊറോട്ട പ്രേമികളേ… സൂക്ഷിച്ചില്ലെങ്കിൽ കരൾ പോകും; ആഴ്ചയിലൊരിക്കല്‍ എന്ന രീതിയിൽ കഴിക്കാമെങ്കിലും പൊറോട്ടക്കൊപ്പം സലാഡുകള്‍ നിർബന്ധം; മൂന്ന് പൊറോട്ടയില്‍ കൂടുതല്‍ കഴിച്ചാൽ വയറും ചാടും; അറിയാം കാത്തിരിക്കുന്ന അപകടങ്ങൾ

Spread the love

രു ദിവസം പൊറോട്ട കഴിച്ചാല്‍ കുറഞ്ഞത് ഒരാഴ്ച കഴിഞ്ഞതിനുശേഷം മാത്രമേ വീണ്ടും പൊറോട്ട കഴിക്കാൻ പാടുള്ളൂ. കാരണം മൈദാമാവില്‍ ഉണ്ടാക്കുന്ന ഒരു ഭക്ഷണമാണ് പൊറോട്ട. നമ്മുടെ ആരോഗ്യത്തിന് ഒട്ടും നല്ലതല്ലാത്ത ഒന്നാണ് മൈദ. പൊറോട്ടയില്‍ ഒരുപാട് ശരീരത്തിന് മോശമായ വസ്തുക്കള്‍ ചേരുന്നുണ്ട്.

video
play-sharp-fill

ആഴ്ചയിലൊരിക്കല്‍ ഒക്കെ കഴിക്കാൻ കൊള്ളാമെന്നല്ലാതെ ദിവസവും ഇത് ശരീരത്തിലേക്ക് ചെല്ലുന്നത് നല്ലതല്ല. ഒരിക്കലും സ്ഥിരമായി പൊറോട്ട കഴിക്കാൻ തീരുമാനിക്കരുത്. സ്ഥിരമായി പൊറോട്ട കഴിക്കുന്ന ഒരു വ്യക്തി വളരെ വേഗത്തില്‍ കരള്‍ രോഗിയായി മാറും എന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.

കരളിനെ മോശകരമായി ബാധിക്കുന്ന ഒരുപാട് ഘടകങ്ങള്‍ പൊറോട്ടയില്‍ ഉണ്ട്. ഇനി ഒരു പ്രത്യേക സാഹചര്യത്തില്‍ ഒന്നില്‍ കൂടുതല്‍ ദിവസങ്ങളില്‍ നിങ്ങള്‍ക്ക് പൊറോട്ട കഴിക്കേണ്ടി വരികയാണെങ്കില്‍ തീർച്ചയായും അതിനൊപ്പം ധാരാളം സലാഡുകള്‍ കഴിക്കണം. പ്രത്യേകിച്ച്‌ കുക്കുംബർ, സവാള, ക്യാപ്സിക്കം തുടങ്ങിയവ കൂടുതലായി ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഒരു സലാഡ് ആയിരിക്കണം നിങ്ങള്‍ ഇതിനൊപ്പം കഴിക്കേണ്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൂന്ന് പൊറോട്ടയില്‍ കൂടുതല്‍ കഴിക്കുകയാണെങ്കില്‍ വേഗത്തില്‍ വയറു ചാടും എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. കൂടുതല്‍ കൊഴുപ്പ് ഇതില്‍ അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ ഇത് ഒരു പരിധിയില്‍ കൂടുതല്‍ കഴിക്കാൻ പാടില്ല. പൊറോട്ട കൂടുതലായി കഴിക്കുകയാണെങ്കില്‍ കൂടുതല്‍ ശരീരം പ്രവർത്തിപ്പിക്കുവാനും ശ്രദ്ധിക്കണം. കാരണം കൂടുതല്‍ പൊറോട്ട കഴിക്കുമ്പോള്‍ ശരീരത്തില്‍ കൂടുതല്‍ ഊർജ്ജം വർദ്ധിക്കുകയാണ് ചെയ്യുന്നത്.

ഈ സാഹചര്യത്തില്‍ കൂടുതല്‍ ശരീരം വിയർക്കുവാൻ ഉള്ള രീതിയില്‍ ഉള്ള ജോലികളാണ് ചെയ്യേണ്ടത്. ഇത്രയും ഒക്കെ മുൻകരുതലകള്‍ എടുത്തിട്ടുണ്ടെങ്കിലും പൊറോട്ട ഒട്ടും തന്നെ ആരോഗ്യത്തിന് ഗുണകരമായിട്ടുള്ള ഒന്നല്ല. ഭക്ഷണശീലങ്ങളില്‍ നിന്നും പൊറോട്ട പൂർണ്ണമായും ഒഴിവാക്കുന്നതാണ് കൂടുതല്‍ നല്ലത്.