മനക്കരുത്തോടെ സമരം മുന്നോട്ട് കൊണ്ടു പോകണം ; ആശ വര്‍ക്കേഴ്‌സിന്റെ സമരത്തിനൊപ്പം കോണ്‍ഗ്രസ് ഉണ്ട് : കെ സുധാകരന്‍

Spread the love

തിരുവനന്തപുരം: ആശ വര്‍ക്കേഴ്‌സിന്റെ സമരത്തിനൊപ്പം കോണ്‍ഗ്രസ് ഉണ്ടെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. രാവും പകലും കഷ്ടപ്പെടുന്നവരാണ് ആശ വര്‍ക്കേഴ്‌സ്. മനക്കരുത്തോടെ സമരം മുന്നോട്ട് കൊണ്ടു പോകണം. ആശ വര്‍ക്കേഴ്‌സിന് വിരമിക്കല്‍ ആനുകൂല്യമായി 5 ലക്ഷമാക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.

കെ വി തോമസിന്റെ ഒരുമാസം ശമ്പളം മാത്രമാണത്. കെ വി തോമസിന്റെ ശമ്പളം 5 ലക്ഷം ആയി വര്‍ധിപ്പിക്കാന്‍ പോകുന്നു എന്നാണ് അറിയുന്നത്. കെ വി തോമസ് സിപിഎമ്മിന്റെയും ബി ജെ പി യുടെയും സഹപ്രവര്‍ത്തകന്‍. ഖജനാവ് കാലിയാക്കലാണ് കെ വി തോമസ് ചെയ്യുന്നത്. മറ്റൊരു ജോലിയും ഡല്‍ഹിയില്‍ ഇല്ലെന്നും സുധാകരന്‍ വിമര്‍ശിച്ചു.