ഡിപ്പോകളിലും വർക്ക് ഷോപ്പുകളിലും കാലങ്ങളായി കെട്ടിക്കിടക്കുന്ന മാലിന്യങ്ങൾ നീക്കം ചെയ്യാൻ കെഎസ്ആർടിസി; റെക്സിൻ, പ്ലാസ്റ്റിക്, ഇ-വേസ്റ്റ് മാലിന്യങ്ങൾ നീക്കം ചെയ്തു തുടങ്ങി; ക്ലീൻ കേരള ക്യാമ്പയിന്റെ ഭാഗമായാണ് മാലിന്യ നീക്കം

Spread the love

തിരുവനന്തപുരം: കെഎസ്ആർടിസി ഡിപ്പോകളിലും വർക് ഷോപ്പുകളിലും കെട്ടിക്കിടക്കുന്ന റെക്സിൻ, പ്ലാസ്റ്റിക്, ഇ – വേസ്റ്റ് മാലിന്യങ്ങൾ നീക്കം ചെയ്തുതുടങ്ങി. ക്ലീൻ കേരള ക്യാമ്പയിന്‍റെ ഭാഗമായാണ് മാലിന്യ നീക്കം.

കാലാകാലങ്ങളായി കെഎസ്ആർടിസിയുടെ ഡിപ്പോകളിലും വർക് ഷോപ്പുകളിലും കെട്ടിക്കിടന്നിരുന്ന റെക്സിൻ, പ്ലാസ്റ്റിക്, ഇ – വേസ്റ്റ് മാലിന്യങ്ങളാണ്  നീക്കം ചെയ്യുന്നത്.

മാലിന്യ മുക്ത നവകേരളം ക്യാമ്പയിനിന്‍റെ ഭാഗമായി മാലിന്യ മുക്ത കെഎസ്ആർടിസി എന്ന ലക്ഷ്യത്തിലേക്ക് മികച്ച പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുകയാണെന്ന് അധികൃതർ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെഎസ്ആർടിസിയിൽ കെട്ടിക്കിടന്നിരുന്ന മാലിന്യങ്ങൾ കേരള സർക്കാർ ഉടമസ്ഥതയിലുള്ള ക്ലീൻ കേരള കമ്പനിയാണ് ഏറ്റെടുക്കുന്നത്. പാപ്പനംകോട് സെൻട്രൽ വർക്സിൽ നടന്ന ചടങ്ങിൽ ഔപചാരിക ഉദ്ഘാടനം കെഎസ്ആർടിസി ചെയർമാൻ & മാനേജിങ് ഡയറക്ടർ നിർവഹിച്ചു.