
കോട്ടയം : സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ. വി റസലിൻ്റെ നിര്യാണം വല്ലാത്ത ഞെട്ടലായി.തീർത്തും അപ്രതീക്ഷിതമായി ആ വേർപാടെന്ന് ബി.ജെ.പി മധ്യമേഖല പ്രസിഡൻ്റ് എൻ. ഹരി. രാഷ്ട്രീയതീത സൗഹൃദങ്ങളെ എന്നും മാനിച്ചിരുന്ന നേതാവായിരുന്നു അദ്ദേഹം.വാക്കുകളിൽ മിതത്വവും പെരുമാറ്റത്തിൽ അന്തസ്സും കാത്തുസൂക്ഷിച്ചിരുന്ന അദ്ദേഹം സൗമ്യമായ വ്യക്തിത്വത്തിനുടമയായിരുന്നുവെന്ന് എൻ. ഹരി പറഞ്ഞു.
അദ്ദേഹം പാർട്ടിയുടെ ഏരിയസെക്രട്ടറിയായിരുന്നപ്പോൾ മുതൽ നേരിട്ട് അറിയാം. ബിജെപിയുടെ കോട്ടയം ജില്ലാ അധ്യക്ഷൻ ആയിരിക്കെ പലപ്പോഴും അദ്ദേഹവുമായി ഇടപെടേണ്ട അവസരങ്ങൾ ഉണ്ടായിട്ടുണ്ട്. രാഷ്ട്രീയഭിന്നതകളെ പ്രത്യയശാസ്ത്ര തലത്തിൽ മാത്രം കണ്ടിരുന്ന നേതാവായിരുന്നു. സൗഹൃദബന്ധങ്ങൾക്ക് ഒരിക്കലും പാർട്ടിയുടെ വേലിക്കെട്ടുകളും കെട്ടുപാടുകളും ഒരു പ്രതിബന്ധം ആയിരുന്നില്ല.
എ വി റസലിന്റെ ദേഹവി യോഗത്തിൽ അനുശോചിക്കുന്നു.അദ്ദേഹത്തിൻറെ സന്തപ്ത കുടുംബങ്ങളെയും പാർട്ടിയെയും അനുശോചനം അറിയിച്ച് എൻ. ഹരി.

Whatsapp Group 1 | Whatsapp Group 2 |Telegram Group


