
കോട്ടയം റെയിൽവേ പ്ലാറ്റ്ഫോമിൽ നടത്തിയ പരിശോധനയിൽ കഞ്ചാവുമായി ഒരാൾ പിടിയിൽ; ഇയാളിൽനിന്ന് ബാഗിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 3 കിലോ കഞ്ചാവ് പിടിച്ചെടുത്തു
കോട്ടയം: കോട്ടയം റെയിൽവേ പ്ലാറ്റ്ഫോമിൽ നടത്തിയ പരിശോധനക്കിടെ കഞ്ചാവുമായി യുവാവ് പിടിയിൽ. സാബിർ ഫഖീർ (29) എന്ന വെസ്റ്റ് ബംഗാൾ സ്വദേശിയാണ് പൊലീസിന്റെ പിടിയിലായത്.
പൊലീസ് സംഘത്തെ കണ്ട് ഓടാൻ ശ്രമിച്ച ഇയാളെ പിടികൂടി ബാഗ് പരിശോധിച്ചപ്പോഴാണ് ബാഗിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 3 കിലോ കഞ്ചാവ് പിടിച്ചെടുത്തത്.
ഒഡീഷയിൽനിന്നും കഞ്ചാവ് കേരളത്തിൽ എത്തിച്ച് അങ്കമാലി, കാലടി, പെരുമ്പാവൂർ എന്നിവിടങ്ങളിലെ അന്യസംസ്ഥാന തൊഴിലാളികൾക്ക് വിൽപ്പന നടത്തുന്നയാളാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

എസ്എച്ച്ഒ റെജി പി ജോസഫിന്റെ നേതൃത്വത്തിൽ പിടികൂടിയ ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എസ് സിപിഒ സന്തോഷ്, സിപിഒ നിധിൻ, എസ് സിപിഒ ഹരിജിത്ത് എന്നിവരും പരിശോധന സംഘത്തിൽ ഉണ്ടായിരുന്നു.
Third Eye News Live
0