
മലപ്പുറം: മലപ്പുറം പൊൻമുണ്ടം കാവപ്പുരയിൽ അമ്മയെ മകൻ വെട്ടി കൊലപ്പെടുത്തി. നന്നാട്ട് ആമിന (62)യാണ് മരിച്ചത്. ഗ്യാസ് സിലിണ്ടറുകൊണ്ട് തലക്കടിച്ചും വെട്ടിയുമാണ് ക്രൂരമായ കൊലപാതകം നടത്തിയത്. മാനസിക വെല്ലുവിളി നേരിടുന്ന മകനാണ് അമ്മയെ കൊലപ്പെടുത്തിയത്.
ഇന്ന് രാവിലെയാണ് സംഭവം. മകനെ കൽപകഞ്ചേരി പൊലീസ് കസ്റ്റഡിയിൽ എടുത്തു. ആമിനയുടെ ഭർത്താവായ അബു ജോലിക്ക് പോയ സമയത്താണ് കൊടും ക്രൂരത അരങ്ങേറിയത്. മുപ്പതുവയസുകാരനായ മകൻ ഏറെ നാളായി മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ ഒരാഴ്ചയായി ഇയാൾ മരുന്ന് കൃത്യമായി കഴിച്ചിരുന്നില്ലെന്നാണ് ലഭിക്കുന്ന വിവരം. ഇതിനെ ചൊല്ലി അമ്മയും മകനും തമ്മിൽ വഴക്കുണ്ടായിരുന്നു. ഇന്ന് രാവിലെയും മകൻ മരുന്ന് കഴിക്കാൻ കൂട്ടാക്കിയില്ല. ഇതിനെ ചൊല്ലി ഇവർ തമ്മിൽ വഴക്കുണ്ടായി. ഇതിന് പിന്നാലെ പ്രകോപിതനായ മകൻ അടുക്കളയിൽ ഭക്ഷണം പാചകം ചെയ്യുകയായിരുന്ന ഉമ്മയെ ഗ്യാസ് സിലിണ്ടർ ഉപയോഗിച്ച് തലക്കടിച്ച് വീഴ്ത്തി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അടിയേറ്റ് ആമിന നിലത്ത് വീണതോടെ അവിടെയുണ്ടായിരുന്ന വെട്ടുകത്തി ഉപയോഗിച്ച് മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പിന്നാലെ വിവരമറിഞ്ഞെത്തിയ കൽപ്പകഞ്ചേരി പൊലീസ് മകനെ കസ്റ്റഡിയിലെടുത്തു. ആമിനയുടെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം വിട്ടുനൽകുമെന്ന് പൊലീസ് അറിയിച്ചു.