
കുമരകം : ഗവണ്മെൻ്റ് ഹൈസ്കൂളിലെ 1982 എസ് എസ് എൽ സി ബാച്ച് വിദ്യാർത്ഥികൾ ഒരുവട്ടം കൂടി ഓർമ്മകൾ മേയുന്ന പ്രിയ വിദ്യാലയാങ്കണത്തിൽ ഒത്തുചേർന്നു.
55 ഓളം വിദ്യാർത്ഥികൾ രാവിലെ 10. ന് സ്കൂൾ അങ്കണത്തിൽ അസംബ്ലി നടത്തുകയും സ്കൂൾ പ്രാർത്ഥനാ ഗീതമായ “അഖിലാണ്ഡലം അണിയിച്ചൊരുക്കി ” എന്ന ഗാനം
ആലപിക്കുകയും ചെയ്തു.
അവരവ൪ പഠിച്ചിരുന്ന ക്ലാസ് മുറികൾ സന്ദർശിക്കുകയും ഗ്രൂപ്പ് ചീഫ് കോർഡിനേറ്റർ വി എൻ. വിനോദ് ഒത്തുചേരൽ സന്ദേശം നൽകുകയും ചെയ്തു. തുടർന്ന് കോട്ടയം ക്ലബ്ബിൽ ഒത്തുചേർന്ന്, വിഷ്ണു നമ്പൂതിരിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു.ഗ്രൂപ്പ് അംഗങ്ങൾ പഴയ കാല ഓർമ്മകൾ

Whatsapp Group 1 | Whatsapp Group 2 |Telegram Group
പങ്കുവയ്ക്കുകയും സൗഹൃദം പുതുക്കുകയും ചെയ്തു. ആഷ എം കുമാർ ഗുരു വന്ദനം നടത്തുകയും ഫിലിപ്സ് ജോൺ, വിഷ്ണു നമ്പൂതിരി, ജയകുമാരി എന്നിവർ കലാപരിപാടികൾ
അവതരിപ്പിക്കുകയും ചെയ്തു. “കൗൺസിലിംഗിൻ്റെ പ്രാധാന്യം” എന്ന വിഷയത്തെ ആസ്പദമാക്കി ഗീത ക്ലാസ് നയിച്ചു. വി.എസ്. സുനിൽകുമാർ സ്വാഗതവും ബേബി മിനി നന്ദിയും രേഖപ്പെടുത്തി.
ഈ വർഷം അവസാനത്തോടു കൂടി വീണ്ടും ഒത്തുകൂടാമെന്ന തീരുമാനത്തിൽ എല്ലാവരും ചേർന്ന് ഗ്രൂപ്പ് ഫോട്ടോയും ക്ലാസ്സ് തിരിച്ചുള്ള ഫോട്ടോയും എടുത്തു സന്തോഷത്തോടെ യാത്ര പറഞ്ഞു.