പരിഭ്രാന്തിയോടെ ബാങ്കിലെത്തി അമ്മാവന് 5 ലക്ഷം രൂപ അയക്കണമെന്ന ആവശ്യവുമായി 85 കാരൻ; സംശയം തോന്നിയ ബാങ്ക് മാനേജറുടെ ഇടപെടലിൽ പൊളിഞ്ഞത് വൻ തട്ടിപ്പ്

Spread the love

പത്തനംതിട്ട: ബാങ്ക് ജീവനക്കാരുടെ ഇടപെടലില്‍‌ വിർച്വല്‍ അറസ്റ്റ് തട്ടിപ്പ് പൊളിഞ്ഞു. പത്തനംതിട്ട ജില്ലയിലെ മല്ലശ്ശേരിയിലാണ് സംഭവം.

ബാങ്കിലെത്തിയ വയോധികന്റെ പരിഭ്രാന്തിയോടെയുള്ള സംസാരമാണ് തട്ടിപ്പ് പുറത്തറിയാൻ സഹായിച്ചത്. അമ്മാവന് 5 ലക്ഷം രൂപ അയക്കണമെന്ന ആവശ്യവുമായാണ് വയോധികൻ ബാങ്കിലെത്തിയത്.

പത്തനംതിട്ട മല്ലശ്ശേരി എസ്ബിഐ ബ്രാഞ്ചില്‍ ആണ് കഴിഞ്ഞ ദിവസം വയോധികൻ ജോധ്പൂരിലെ അക്കൗണ്ടിലേക്ക് 5 ലക്ഷം ട്രാൻസ്ഫർ ചെയ്യാനായി വന്നത്. പണം ആരുടെ അക്കൗണ്ടിലേക്കാണ് ട്രാൻസ്ഫർ ചെയ്യുന്നതെന്ന് ചോദിച്ചപ്പോഴാണ് അമ്മാവൻ എന്നു പറഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പെരുമാറ്റത്തിലെ ആസ്വാഭാവികത ശ്രദ്ധയില്‍പ്പെട്ടതോടെ ജീവനക്കാരൻ ബിനു മാനേജർ കെ.എസ്. സജിതയെ വിവരം അറിയിച്ചു. വിശദമായി കാര്യങ്ങള്‍ ചോദിച്ചപ്പോഴാണ് താനും ഭാര്യയും സിബിഐയുടെ വിർച്വല്‍ അറസ്റ്റില്‍ ആണെന്നും 5 ലക്ഷം കൊടുത്താലേ വിട്ടയക്കൂ എന്ന വിവരവും പറഞ്ഞത്.

ഇതേ സമയം തന്നെ സിബിഐ ആണെന്നു പറഞ്ഞ് വയോധികന്റെ ഫോണിലേക്ക് വിളിയെത്തി. ഇവരോട് ജീവനക്കാരൻ ബിനു സംസാരിച്ചതോടെ കോള്‍ കട്ടാകുകയും ചെയ്തു. ഭാര്യ അറസ്റ്റിലാണെന്നും പണം എത്തിച്ചാല്‍ മോചിപ്പിക്കാമെന്നുമായിരുന്നു സംഘത്തിന്റെ വാഗ്‌ദാനം.

സിബിഐ ചമഞ്ഞ് വിളിച്ചവർ വയോധികരുടെ വിവരങ്ങളെല്ലാം കൈക്കലാക്കിയിരുന്നു. തുടർന്ന്, ബാങ്ക് മാനേജർ ഇവരെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കി. ശേഷം, പത്തനംതിട്ട പൊലീസില്‍ വിവരവും അറിയിച്ചു. പൊലീസ് തന്നെ വയോധികനെ സൈബർ സെല്ലില്‍ എത്തിച്ച്‌ പരാതി നല്‍കാനുള്ള സഹായവും ചെയ്തു.