video
play-sharp-fill
“ഭൂതകാലം ഒരിക്കലും നിശബ്ദമായിരിക്കില്ല” ; ‘ദൃശ്യം 3’ വരുന്നു, പ്രഖ്യാപനവുമായി മോഹൻലാല്‍

“ഭൂതകാലം ഒരിക്കലും നിശബ്ദമായിരിക്കില്ല” ; ‘ദൃശ്യം 3’ വരുന്നു, പ്രഖ്യാപനവുമായി മോഹൻലാല്‍

കൊച്ചി : ഇത് സിനിമാ ആസ്വാദകർ കാത്തിരുന്ന നിമിഷം,  ‘ദൃശ്യം 3’ പ്രഖ്യാപിച്ച് മോഹൻലാൽ. സംവിധായകൻ ജീത്തുവിനും നിർമാതാവ് ആന്റണി പെരുമ്ബാവൂരിനുമൊപ്പം നില്‍ക്കുന്ന ചിത്രം പങ്കുവച്ചു കൊണ്ടാണ് ദൃശ്യം-3ന്റെ അനൗണ്‍സ്മെന്റ് മോഹൻലാല്‍ നടത്തിയത്.

“ഭൂതകാലം ഒരിക്കലും നിശബ്ദമായിരിക്കില്ല” (The Past Never Stays Silent) എന്ന അടിക്കുറിപ്പും മോഹൻലാല്‍ നല്‍കിയിട്ടുണ്ട്.

2013-ലായിരുന്നു ദൃശ്യത്തിന്റെ ആദ്യഭാഗം റിലീസ് ചെയ്തത്. 150 ദിവസത്തോളം തീയേറ്ററില്‍ നിറഞ്ഞോടിയ ചിത്രം വലിയ ജനപ്രീതിയും പ്രേക്ഷകപ്രശംസയും നേടിയിരുന്നു. സാധാരണക്കാരന്റെ ജീവിതം ത്രില്ലർ ജോണറില്‍ അവതരിപ്പിച്ച്‌ ജീത്തു ജോസഫും കയ്യടി നേടി. മോഹൻലാലിനൊപ്പം മീനയായിരുന്നു പ്രധാന വേഷത്തിലെത്തിയത്. ആശാ ശരത്ത് അവതരിപ്പിച്ച പൊലീസ് കഥാപാത്രവും ഏറെ ചർച്ചയായി. ആന്റണി പെരുമ്ബാവൂരായിരുന്നു നിർമാണം. വൻലാഭം നേടിയ ദൃശ്യത്തിന്റെ രണ്ടാം ഭാഗം കൊവിഡ് കാലത്താണ് പുറത്തിറങ്ങിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2021 ഫെബ്രുവരി 19ന് ആമസോണ്‍ പ്രൈമിലൂടെ ഒടിടി റിലീസ് ചെയ്ത ദൃശ്യം-2 പ്രേക്ഷകരുടെ പ്രതീക്ഷകളെ തൃപ്തിപ്പെടുത്തുന്നതായിരുന്നു. ദൃശ്യം ഒന്നിന്റെ ക്ലൈമാക്സ് ട്വിസ്റ്റാണ് ഗംഭീരമായതെങ്കില്‍, രണ്ടാം ഭാഗത്തില്‍ രണ്ടാം പകുതിയാണ് സ്കോർ ചെയ്തത്. അവിടെയും തിരക്കഥ തന്നെയായിരുന്നു താരം. ദൃശ്യം-2ല്‍ മുരളി ഗോപിയും പ്രധാന കഥാപാത്രമായെത്തി. ദൃശ്യം 3 പ്രതീക്ഷിക്കാമെന്ന സൂചന നല്‍കിയാണ് രണ്ടാം ഭാഗം അവസാനിപ്പിച്ചതും. നാല് വർഷത്തിനൊടുവില്‍ മൂന്നാം ഭാഗം വരുമെന്ന അനൗണ്‍സ്മെന്റ് മോഹൻലാല്‍ നടത്തുമ്ബോള്‍ വമ്ബൻ പ്രതീക്ഷകളാണ് ആരാധകർക്കുമുള്ളത്.