
പാട്ട് കേട്ട് പണിയെടുത്താലോ എന്ന് ചിന്തിക്കുന്നുണ്ടോ ? എങ്കിലിനി പാട്ടുകേട്ടുതന്നെ പണിയെടുക്കാം; ശ്രദ്ധയും ഉല്‍പ്പാദനക്ഷമതയും വര്‍ധിപ്പിക്കുമെന്ന് പഠനം
പാട്ട് കേട്ട് എങ്ങനെ പണിയെടുക്കാനാകുമെന്നാകും പലരും ചിന്തിക്കുക. എന്നാല്‍, ചില സംഗീതം നിങ്ങളുടെ ശ്രദ്ധയും ഉല്‍പ്പാദനക്ഷമതയും വര്‍ധിപ്പിക്കുമെന്ന് അമേരിക്കന്‍ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നു. 196 പേരാണ് പഠനത്തില്‍ പങ്കെടുത്തത്. നാല് വിവിധ തരം സംഗീതത്തിലൂടെ ആളുകളെ കടത്തിവിടുകയും അവരുടെ ഉല്‍പ്പാദനക്ഷമത വിലയിരുത്തുകയും ചെയ്തു.
ഇതില്‍ പ്രത്യേകം രൂപകല്‍പ്പന ചെയ്ത വര്‍ക്ക്ഫ്ലോ സംഗീതം ആളുകളില്‍ മാനസികാവസ്ഥയും ശ്രദ്ധയും മെച്ചപ്പെടുത്തുന്നതായി കണ്ടെത്തിയതായി പിഎല്‍ഒഎസ് വണ്ണില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.
വര്‍ക്ക്ഫ്ലോ സംഗീതം
Whatsapp Group 1 | Whatsapp Group 2 |Telegram Group

മിതമായ ടെമ്പോയില്‍ വ്യക്തമായ താളത്തില്‍ ലളിതവും വരികളില്ലാത്തതുമായി ഈണങ്ങള്‍ ആണ് വര്‍ക്ക് ഫ്ലോ സംഗീതം. 196 പേരില്‍ നടത്തിയ പഠനത്തില്‍ 74 ശതമാനം ആളുകളുടെയും മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നതിനും ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കുന്നതിലും വര്‍ക്ക് ഫ്ലോ സംഗീതം വിജയിച്ചതായി പഠനത്തില്‍ കണ്ടെത്തി.
ഡീപ് ഫോക്കസ്. സംഗീതം കൂടുതൽ മിനിമലിസ്റ്റായിരുന്നു. വേഗത കുറഞ്ഞ ടെമ്പോയും പതിഞ്ഞ താളവുമാണ് ഡീപ് ഫോക്കസ് സംഗീതത്തിന്. എന്നാല്‍, വർക്ക്ഫ്ലോ സംഗീതം കുറച്ചു കൂടി മികച്ചതായി കണ്ടെത്തി.
പോപ്പ് സംഗീതം പോലെ ഉയര്‍ന്ന ബീറ്റുകളുള്ള സംഗീതം ശ്രദ്ധ വ്യതിചലിപ്പിക്കുന്നതായും പഠനത്തില്‍ ചൂണ്ടിക്കാട്ടി. സംഗീതം ഊർജ്ജവും പോസിറ്റീവ് വികാരങ്ങളും വർദ്ധിപ്പിക്കുന്നതിലൂടെ വൈജ്ഞാനിക പ്രകടനം മെച്ചപ്പെടുത്തുന്നു.