
തിരുവനന്തപുരം: വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്ന ബോട്ടുകളിൽ വിഴിഞ്ഞം പോർട്ട് ഓഫ് രജിസ്ട്രിയുടെ ഇൻസ്പെക്ഷൻ വിഭാഗം പരിശോധന നടത്തി.
മിന്നൽ പരിശോധനയിൽ നിയമലംഘനം നടത്തിയ യാനങ്ങൾക്ക് പിഴ ചുമത്തി. നെയ്യാർ ഡാമിൽ ഡിറ്റിപിസി, ഫോറസ്റ്റ് വിഭാഗം, ഫയർ & റെസ്ക്യൂ വിഭാഗം തുടങ്ങിയവരുടെ കീഴിലുള്ള ജലയാനങ്ങളിലും പൂവാർ ഭാഗത്ത് പ്രവർത്തിക്കുന്ന ജലയാനങ്ങളിലുമാണ് പരിശോധന നടത്തിയത്.
നിയമാനുസൃത രേഖകളില്ലാതെ പ്രവർത്തിച്ച ഡിറ്റിപിസി ഉൾപ്പെടെയുള്ള യാനങ്ങൾക്ക് ഇൻസ്പെക്ഷൻ വിഭാഗം പിഴ ചുമത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സുരക്ഷിതമായ ജലയാത്ര ഉറപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ തുടർന്നും പരിശോധനകൾ ഉണ്ടാകുമെന്ന് വിഴിഞ്ഞം പോർട്ട് അധിക്യതർ അറിയിച്ചു. റവന്യൂ, പൊലിസ് അധികൃതരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.