വയനാട് കുടുംബ കോടതിയിൽ ബോംബ് ഭീഷണി: സന്ദേശം എത്തിയത് ഇ- മെയിൽ വഴി

Spread the love

 

വയനാട്: കുടുംബ കോടതിയിൽ ബോംബ് ഭീഷണി. കോടതിയിൽ ബോംബ് വെച്ചെന്ന ഭീഷണി സന്ദേശം ഇ-മെയിൽ വഴിയാണ് ലഭിച്ചത്. ഉടൻ തന്നെ പോലീസും ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.

 

എന്നാൽ അസ്വഭാവികമായ ഒന്നും തന്നെ ഇതുവരെ കണ്ടെത്താനായില്ലെന്നും പരിശോധന സംഘം പറഞ്ഞു. ഇന്ന്കു 11. 30 ഓടുകൂടിയാണ് കുടുംബ കോടതി ജഡ്ജിയുടെ മെയിൽ ഐഡിയിലേക്ക് സന്ദേശം എത്തിയത്.