വയനാട്: തലപ്പുഴയിൽ ജനവാസമേഖലയിൽ കടുവയ്ക്കായുള്ള വനം വകുപ്പിൻ്റെ തിരച്ചിൽ പ്രവർത്തിക്കുന്നു. ജോൺസൺകുന്ന്, കമ്പിപ്പാലം, കരിമാണി, പാരിസൺ തലപ്പുഴ 43ാം മൈൽ പ്രദേശത്ത് കടുവയുടെ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് തിരച്ചിൽ നടത്തുന്നത്.
എട്ടുവയസ്സ് പ്രായമുള്ള പെൺകടുവയാണ് എന്ന് സ്ഥിരീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജനവാസ മേഖലയിൽ നിന്ന് കടുവയെ കാട്ടിലേക്ക് ഓടിച്ചു വിടുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
വനാതിർത്തിയിൽ താമസിക്കുന്നവരും പൊതുജനങ്ങളും തവിഞ്ഞാൽ പഞ്ചായത്തിൽ ഉള്ളവർക്ക് മുന്നറിയിപ്പും നിർദ്ദേശവും നൽകിയിട്ടുണ്ട്. അതേസമയം വനംവകുപ്പിൻ്റെ ഡാറ്റാബേസിലുള്ള കടുവ തന്നെയാണ് പ്രദേശത്തുള്ളത് എന്ന് കണ്ടെത്തിയതായി നോർത്ത് വയനാട് ഡി എഫ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group