നിക്ഷാൻ ഇലക്‌ട്രോണിക്സിൽ നിന്നും സാധനങ്ങൾ വാങ്ങാൻ എത്തുന്നവർക്ക് സ്വന്തം ഗൂഗിൾ പേ നമ്പർ നൽകി ഒരു ലക്ഷത്തിലധികം രൂപ തട്ടിയെടുത്തു ; ജീവനക്കാരൻ അറസ്റ്റിൽ

Spread the love

കോഴിക്കോട് : പ്രശസ്ത ഇലക്‌ട്രോണിക്സ് സ്ഥാപനമായ നിക്ഷാൻ ഇലക്‌ട്രോണിക്സിൻ്റെ കോഴിക്കോട് ഷോറൂമില്‍ നിന്നും ഓണ്‍ലൈൻ വഴി പണം തട്ടിയ കാഷ്യർ അറസ്റ്റില്‍.

കോഴിക്കോട് വട്ടോളിബസാർ സ്വദേശി എം.അബ്ദുല്‍ ഹനീഫാ(29) ണ് അറസ്റ്റിലായത്.

കടയില്‍ നിന്നും സാധനം വാങ്ങിയവർക്ക് സ്വന്തം ഗൂഗിള്‍ പേ അക്കൗണ്ട് നമ്ബർ നല്‍കി ഒരു ലക്ഷത്തി ഇരുപത്തിയൊട്ടായിരത്തി നാനൂറ് രൂപ തട്ടിയെടുത്തതായാത് പരാതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിക്ഷാൻ ഡിജിറ്റല്‍ കാറ്റഗറി ബിസിനസ് ഹെഡ് കെ.എൻ ഇക്ബാലിൻ്റെ പരാതിയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലിസാണ് അബ്ദുള്ള ഹനീഫിനെ അറസ്റ്റുചെയ്തത്.