കായംകുളത്ത് വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, ഭർത്താവ് പോലീസ് കസ്റ്റഡിയിൽ

Spread the love

കായംകുളം: വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി ഭർത്താവ് പോലീസ് കസ്റ്റഡിയിൽ. കായംകുളം പുള്ളിക്കണക്കിൽ സ്വദേശി ശ്രീനിലയത്തിൽ രാജേശ്വരി (48) യെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് ശ്രീവത്സൻ പിള്ള (58) പോലീസ് കസ്റ്റഡിയിലാണ്. ഇന്ന് രാവിലെയാണ് സംഭവം.

 

ദമ്പതികൾക്ക് സാമ്പത്തിക പ്രതിസന്ധി നിലനിന്നതിനാൽ ഇരുവരും ആത്മഹത്യ ചെയ്യാനുള്ള തീരുമാനത്തിൽ ആയിരുന്നെന്നാണ് ഭർത്താവിന്റെ മൊഴി. ആദ്യം ഭാര്യ ആത്മഹത്യ ചെയ്തു അതിനുശേഷം പിള്ളയ്ക്ക് ആത്മഹത്യ ചെയ്യാനുള്ള മനോബലം ഉണ്ടാകില്ലെന്നാണ് പറയുന്നത്.

 

അതേസമയം ഭർത്താവ് ഭാര്യയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയതിന് ശേഷം കെട്ടി തൂക്കിയതാണെന്ന് സംശയവും പോലീസിനുണ്ട്. അയൽവാസികളോട് ഭർത്താവ് തന്നെയാണ് ഭാര്യ തൂങ്ങിമരിച്ച വിവരം അറിയിച്ചത്.

 

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇരുവരും വാടകവീട്ടിലാണ് താമസിക്കുന്നത്. ദമ്പതികൾക്ക് രണ്ട് മക്കളും ഇല്ലാത്ത സമയത്താണ് സംഭവം. പ്രദേശവാസികൾ വിവരം അറിയിച്ചതിനെ തുടർന്ന് കായംകുളം പോലീസ് സംഭവസ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു. വീട്ടമ്മയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.