
തിരുവനന്തപുരം: ലേഖന വിവാദത്തില്‍ പ്രതികരിച്ച് ശശി തരൂർ എംപി. കേന്ദ്രത്തിന്റെയും അന്താരാഷ്ട്ര ഏജൻസിയുടെയും ഡേറ്റ അവലംബമാക്കിയാണ് ലേഖനമെന്നും ഇതിന് വിരുദ്ധമായ കണക്കുകള്‍ കിട്ടിയാല്‍ തന്റെ നിലപാടുകള്‍ തിരുത്താൻ തയാറാണെന്നും തരൂർ പറഞ്ഞു.
താൻ പറഞ്ഞ കാര്യങ്ങള്‍ക്ക് അടിസ്ഥാനമായ വിവരങ്ങള്‍ എവിടെനിന്ന് ലഭിച്ചു എന്നകാര്യം ലേഖനത്തില്‍തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഗ്ലോബല്‍ സ്റ്റാർട്ട്-അപ് ഇക്കോ സിസ്റ്റം റിപ്പോർട്ടും ഈസ് ഓഫ് ഡൂയിങ് ബിസിനസ് റാങ്കിങിനെയും അടിസ്ഥാനമാക്കിയാണ് ലേഖനം. ഇതുരണ്ടും സിപിഎമ്മിന്റേത് അല്ലല്ലോ? വേറെ സ്രോതസില്‍നിന്ന് വേറെ വിവരങ്ങള്‍ ലഭിച്ചാല്‍ അതും പരിശോധിക്കാൻ തയ്യാറാണ്. കേരളത്തിനുവേണ്ടി മാത്രമാണ് സംസാരിക്കുന്നത്. വേറെ ആർക്കും വേണ്ടിയല്ല- മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കുംവിധം ലേഖനമെഴുതിയ തരൂരിനുനേരേ സംസ്ഥാനത്ത് വലിയപ്രതിഷേധം ഉയർന്നിരുന്നു. കോണ്‍ഗ്രസ് സംസ്ഥാനനേതൃത്വം ലേഖനത്തെ തള്ളിപ്പറഞ്ഞിരുന്നു. പാർട്ടി ദേശീയ ജനറല്‍സെക്രട്ടറി കെ.സി. വേണുഗോപാല്‍ തരൂരിനെ ഫോണില്‍വിളിച്ച് സംസാരിച്ചു. പെട്ടിക്കടകള്‍പോലും സംരംഭമായി കേരളം എണ്ണുകയാണെന്ന സംസ്ഥാനനേതൃത്വത്തിന്റെ വാദവും മറ്റുഡേറ്റകളും വേണുഗോപാല്‍ ചൂണ്ടിക്കാട്ടിയതോടെ ഇത് പരിശോധിക്കുമെന്ന് തരൂർ മറുപടിനല്‍കി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ ഖാർഗെക്ക് പരാതിനല്‍കിയത് വാർത്തയായതോടെയാണ് തരൂർ രാഹുലിനെക്കാണാൻ താത്പര്യംപ്രകടിപ്പിച്ചതെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു. സോണിയയുടെ വസതിയില്‍ കെ.സി. വേണുഗോപാലുണ്ടായിരുന്നെങ്കിലും ചർച്ചയില്‍നിന്ന് മാറിനിന്നെന്നാണ് സൂചന. ഖാർഗെയുമായി വസതിയിലെത്തി രാഹുല്‍ഗാന്ധി ചർച്ചനടത്തുമ്ബോള്‍ വേണുഗോപാലും പങ്കാളിയായി. വിഷയത്തില്‍ ചർച്ചനടത്തിയ മൂവരും പ്രശ്നം അവസാനിപ്പിക്കാൻ സംസ്ഥാനനേതൃത്വത്തോട് ആവശ്യപ്പെടാൻ തീരുമാനിച്ചെന്നാണ് സൂചന.