സ്കൂട്ടറില്‍ കടത്തുകയായിരുന്ന 2.3 കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ എക്സൈസിന്റെ പിടിയിൽ

Spread the love

മാന്നാർ: സ്കൂട്ടറില്‍ കടത്തുകയായിരുന്ന കഞ്ചാവുമായി രണ്ട് യുവാക്കൾ എക്സൈസിന്റെ പിടിയിൽ.

video
play-sharp-fill

എക്സൈസ് സംഘത്തെ കണ്ട് പരുങ്ങിയ ഇവരെ പരിശോധിച്ചപ്പോള്‍ 2.394 കിലോ കഞ്ചാവ് കണ്ടെത്തുകയായിരുന്നു. മാന്നാർ കുരട്ടിക്കാട് തുണ്ടിയില്‍ വീട്ടില്‍ ജയകുമാർ(38), കടപ്ര കല്ലൂരേത്ത് അരുണ്‍ മോൻ(28) എന്നിവരെയാണ് ചെങ്ങന്നൂർ എക്സ്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ വി സജീവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

അരുണ്‍ മോന്റെ പേരില്‍ ആന്ധ്രാ പ്രദേശിലും കഞ്ചാവ് കേസ് നിലവിലുണ്ട്. എക്സ്സൈസ് പാർട്ടിയില്‍ അസിസ്റ്റന്റ് എക്സ്സൈസ് ഇൻസ്‌പെക്ടർ ജോഷി ജോണ്‍, അസിസ്റ്റന്റ് എക്സ്സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) അനി കെ, പ്രിവന്റിവ് ഓഫീസര്‍മാരായ അബ്ദുള്‍ റാഫീഖ്, അശോകൻ ആർ, സിവില്‍ എക്സ്സൈസ് ഓഫിസര്‍മാരായ പ്രവീണ്‍ ജി, രാജേഷ് ആർ, അജീഷ് കുമാർ, ശ്രീരാജ് ആർ, ശ്രീക്കുട്ടൻ എ, വനിത സിവില്‍ എക്സ്സൈസ് ഓഫിസര്‍ ആശ ആർ എന്നിവർ പങ്കെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group