
തൃശൂർ: പെരിഞ്ഞനം മൂന്നുപീടികയിൽ ജ്വല്ലറി ഉടമയെ കബളിപ്പിച്ച് യുവാവ് എട്ട് പവൻ സ്വർണ്ണം തട്ടിയെടുത്തു. വളയും മാലയും മോതിരവും വാങ്ങിയ ശേഷം 6 ലക്ഷത്തോളം രൂപ വരുന്ന ബില്ല് നെറ്റ് ബാങ്കിലെ നെഫ്റ്റ് സംവിധാനം വഴി അടക്കുകയാണെന്നു പറഞ്ഞ് യുവാവ് പണം അടച്ചതിന്‍റെ സ്ലിപ്പ് സ്വന്തം മൊബൈലിൽ ജ്വല്ലറി ഉടമയെ കാണിക്കുകയായിരുന്നു.
നെഫ്റ്റ് ആയതിനാൽ ജ്വല്ലറിയുടെ അക്കൗണ്ടിൽ ഇതിന്‍റെ സന്ദേശം എത്താൻ വൈകുമെന്ന് ഇയാൾ ജ്വല്ലറി ഉടമയെ വിശ്വസിച്ചു. എന്നാൽ മണിക്കൂറുകൾ കഴിഞ്ഞിട്ടും പണം എത്താതായത്തോടെ ഉടമ യുവാവിനെ ഫോൺ ചെയ്തപ്പോൾ സ്വിച്ച് ഓഫ് ആയ നിലയിലായിരുന്നു.
തുടർന്ന് തട്ടിപ്പ് മനസ്സിലായതോടെ പോലീസിൽ പരാതി ൽകുകയായിരുന്നു. ജ്വല്ലറിയിൽ വന്ന യുവാവിന്‍റെ സിസിടിവി ദൃശ്യങ്ങൾ സഹിതമാണ് പരാതി നൽകിയിട്ടുള്ളത്. കയ്പമംഗലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം തട്ടിപ്പ് നടത്തിയ യുവാവ് ഇന്നലെ മൂന്ന്പീടികയിലെ മറ്റൊരു കടയിലും കൊടുങ്ങല്ലൂരിലെ മറ്റൊരു ജ്വല്ലറിയിലും തട്ടിപ്പ് നടത്താൻ ശ്രമിച്ചതിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.