വിൽപ്പനയ്ക്കെത്തിച്ച 74 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ

Spread the love

കോഴിക്കോട് : പേരാമ്പ്രയിൽ വൻ ലഹരിവേട്ട. വടക്കുമ്ബാട് ഹയര്‍ സെക്കണ്ടറി സ്‌കൂളിന് സമീപം കന്നാട്ടി ഭാഗത്ത് വെച്ച്‌ എംഡിഎംഎയുമായി യുവാവ് പിടിയിലാവുകയായിരുന്നു.

കുഴിച്ചാലില്‍  അഹമ്മദ് ഷബീബ് ആണ് പിടിയിലായത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വന്‍തോതില്‍ എംഡിഎംഐ വില്‍പ്പന നടത്തുന്നയാളാണ് പ്രതിയായ ഷെബീബ്. പേരാമ്ബ്ര പൊലീസ് അഹമ്മദ് ഷബീബിനെ പ്രതിയാക്കി കേസെടുത്തു.

പേരാമ്ബ്ര എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ. അശ്വിന്‍ കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ചന്ദ്രന്‍ കുഴിച്ചാലില്‍, പ്രിവന്റ് ഓഫീസര്‍ നൈജീഷ്, കോഴിക്കോട് ഇന്റലിജന്‍സ് ടീം എന്നിവരും റെയ്ഡില്‍ ഉണ്ടായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group