ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ 20 വയസ്സുകാരൻ കുഴഞ്ഞു വീണു മരിച്ചു

Spread the love

 

കൽപ്പറ്റ: ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. വയനാട് അമ്പലവയൽ കുപ്പക്കൊല്ലി സ്വദേശി സൽമാൻ (20) ആണ് മരിച്ചത്. ഇന്ന് രാവിലെയോടെയാണ് സംഭവം. ജിമ്മിൽ പരിശീലിക്കുന്നതിനിടെയാണ് കുഴഞ്ഞുവീണത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

 

കോഴിക്കോട് മിംസ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചത്. മറ്റ് അസുഖങ്ങളൊന്നും ഉണ്ടായിരുന്നില്ലായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണമെന്ന് പ്രാഥമിക വിവരം. പിതാവിനൊപ്പം പച്ചക്കറി കടയിൽ ജോലി ചെയ്യുകയായിരുന്നു സൽമാൻ. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.