ജ്യോത്സ്യൻ ചമഞ്ഞ് ഇൻസ്റ്റഗ്രാമിൽ യുവതിയുമായി പരിചയം: ‘പ്രണയ വിവാഹമാണ് ഭാവിയിൽ പ്രശ്നങ്ങളുണ്ടാകും’ എന്ന് വിശ്വസിപ്പിച്ച് 6 ലക്ഷം രൂപ തട്ടിയെടുത്ത പ്രതി പടിയിൽ

Spread the love

 

ബംഗളൂരു: ജോത്സ്യൻ ചമഞ്ഞ് യുവതിയുടെ 6 ലക്ഷം രൂപ തട്ടിയെടുത്ത പ്രതി പിടിയിൽ. ബംഗളൂരു സ്വദേശി വിനയ്കുമാർ നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ‘പ്രണയ വിവാഹമാണ് ഭാവിയിൽ പ്രശ്നങ്ങളുണ്ടാകും’ എന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്.

video
play-sharp-fill

 

ഇൻസ്റ്റഗ്രാമിലൂടെ ജ്യോതിഷ വിദഗ്ധനെന്ന് പറഞ്ഞാണ് ഇയാൾ യുവതിയെ പരിചയപ്പെട്ടത്. തുടർന്ന് യുവതിയുടെ ജന്മനക്ഷത്രവും നാളും ചോദിച്ച് ചില ദോഷങ്ങളുണ്ടെന്ന് പറഞ്ഞു വിശ്വസിച്ചു. പരിഹാര പൂജകൾക്കായി പണം ആവശ്യപ്പെടുകയായിരുന്നു.

 

ആദ്യം 1820 രൂപ ആവശ്യപ്പെട്ടത്. പിന്നീട് പലതവണയായി ആറ് ലക്ഷത്തോളം രൂപ തട്ടിയെടുത്തു. തട്ടിപ്പാണെന്ന് മനസ്സിലായപ്പോൾ പണം തിരികെ ചോദിച്ചു. 13,000 രൂപ തിരികെ നൽകിയ ശേഷം ബാക്കി തുക നൽകാനില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. തുടർന്ന് യുവതി പോലീസിൽ പരാതി നൽകുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group