മസ്തകത്തില്‍ മുറിവേറ്റ കൊമ്പനെ മയക്കുവെടിവെച്ചു ; മുറിവേറ്റ കൊമ്പന്റെ അരികില്‍ മറ്റൊരു ആന കൂടി ഉണ്ടായത് ദൗത്യസംഘത്തിന് വെല്ലുവിളിയായി

Spread the love

തൃശൂര്‍: ചാലക്കുടി അതിരപ്പിള്ളിയില്‍ മസ്തകത്തില്‍ മുറിവേറ്റ കൊമ്പനെ മയക്കുവെടിവെച്ചു. ഒപ്പമുണ്ടായിരുന്ന മറ്റൊരു ആനയെ കുങ്കിയാനകളെ ഉപയോഗിച്ച് തുരത്തിയ ശേഷമാണ് വെടിവെച്ചത്. ആനയുടെ ആരോഗ്യത്തില്‍ ആശങ്ക ഉള്ളത് കൊണ്ടാണ് വെല്ലുവിളി ഏറ്റെടുത്ത് പെട്ടെന്ന് തന്നെ മയക്കുവെടിവെച്ചത്. ഇനി കുങ്കിയാനകളുടെ സഹായത്തോടെ കൊമ്പനെ ലോറിയില്‍ കയറ്റി കോടനാടുള്ള ആനക്കൂട്ടിലേക്ക് കൊണ്ടുപോകും. അവിടെയെത്തിച്ച ശേഷം കൊമ്പന് ചികിത്സ നല്‍കും.

വെറ്റിലപ്പാറയ്ക്ക് സമീപം എണ്ണപ്പനത്തോട്ടത്തിന് അരികില്‍ ഇന്ന് രാവിലെയാണ് കൊമ്പനെ കണ്ടെത്തിയത്. മുറിവേറ്റ കൊമ്പന്റെ അരികില്‍ മറ്റൊരു ആന കൂടി ഉണ്ടായത് വെല്ലുവിളി സൃഷ്ടിച്ചിരുന്നു. എന്നാല്‍ ആനയുടെ ആരോഗ്യത്തില്‍ ആശങ്ക ഉള്ളത് കൊണ്ട് വെല്ലുവിളി ഏറ്റെടുത്ത് പെട്ടെന്ന് തന്നെ മയക്കുവെടിവെയ്ക്കുകയായിരുന്നു.

വെറ്റിനറി ഓഫീസര്‍ ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള ദൗത്യ സംഘമാണ് സ്ഥലത്തുള്ളത്. ജനുവരി 24ന് കൊമ്പന് മയക്കുവെടി വച്ച് ചികിത്സ നല്കിയിരുന്നു. എന്നാല്‍ മുറിവ് ഭേദമാകാത്തതിനെ തുടര്‍ന്നാണ് വീണ്ടും മയക്കുവെടി വച്ച് കോടനാടുള്ള ആനക്കൂട്ടിലെത്തിച്ച് ചികിത്സ നല്‍കാനൊരുങ്ങുന്നത്. പ്ലാന്റേറേഷന്‍ കോര്‍പറേഷന്റെ വെറ്റിലപ്പാറ ചെക്പോസ്റ്റില്‍ ഇന്നും നിയന്ത്രണം തുടരും. 100 ഉദ്യോഗസ്ഥരെയാണ് ദൗത്യത്തിനായി നിയോഗിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group