video
play-sharp-fill
യാത്രക്കാരിയെ മുടിയിൽ ചുറ്റി പിടിച്ച് കറക്കി താഴെയിട്ടു; സ്ത്രീകൾക്ക് നേരെ അസഭ്യം; കോട്ടയത്ത് സ്വകാര്യ ബസിനുള്ളിൽ മദ്യപിച്ച് ലക്കുക്കെട്ട യുവതിയുടെ പരാക്രമം; സംഭവം ചങ്ങനാശേരിയിൽ നിന്നും പുഞ്ചവയലിലേക്ക് പോയ സ്വകാര്യ ബസിനുള്ളിൽ; നിരവധി പേർക്ക് മർദ്ദനമേറ്റു; യുവതി അറസ്റ്റിൽ; മർദ്ദനമേറ്റവർ പരാതിയുമായി വന്നാൽ യുവതിക്കുനേരെ കൂടുതൽ വകുപ്പുകൾ ചുമത്തി കേസ്

കോട്ടയം: മദ്യപിച്ച് ബസിൽ യാത്ര ചെയ്ത യുവതി യാത്രക്കാരെ ആക്രമിച്ചതായി പരാതി. കഴിഞ്ഞ ദിവസം വൈകുന്നേരം വാഴൂർ പതിനാലാം മൈലിലാണ് സംഭവം. ചങ്ങനാശേരിയിൽ നിന്നും പുഞ്ചവയലിലേക്ക് പോയ സ്വകാര്യ ബസിനുള്ളിലാണ് മദ്യപിച്ച് ലെക്കുകെട്ട ബിന്ദു അക്രമം അഴിച്ചു വിട്ടത്.

സംഭവത്തിൽ പാലാ സ്വദേശിനി ബിന്ദു വേലുവിനെ പള്ളിക്കത്തോട് പോലീസ് അറസ്റ്റ് ചെയ്തു. ബസിനുള്ളിൽ വച്ച് സ്ത്രീകളെ അസഭ്യം പറഞ്ഞ ബിന്ദു പിന്നീട് ആക്രമണം നടത്തുകയായിരുന്നു. ബസ് പതിനാലാം മൈൽ എത്തിയപ്പോഴേക്കും ബിന്ദുവിനെ ബലമായി ഇറക്കി വിട്ടു. ഇതിനിടയിൽ ഒരു യാത്രക്കാരിയെ മുടിയിൽ ചുറ്റി പിടിച്ച് കറക്കി താഴെയിട്ടു ഇതോടെ നാട്ടുകാർ ഇടപെട്ടു.

ഏറെ പണിപ്പെട്ടാണ് യാത്രക്കാരിയെ നാട്ടുകാർ രക്ഷിച്ച് ബസിലേക്ക് കയറ്റിവിട്ടത്. തുടർന്ന് പള്ളിക്കത്തോട് പോലീസ് സ്ഥലത്തെത്തി ബിന്ദുവിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. മെഡിക്കൽ പരിശോധനയിൽ യുവതി മദ്യപിച്ചതായി തെളിഞ്ഞെന്ന് പോലീസ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിന്നീട് ബന്ധുവിനെ വിളിച്ചു വരുത്തിയ ശേഷം യുവതിയെ ജാമ്യത്തിൽ വിട്ടു. മർദ്ദനമേറ്റവർ പരാതിയുമായി വന്നാൽ ബിന്ദുവിനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തുമെന്ന് പള്ളിക്കത്തോട് പോലീസ് അറിയിച്ചു.