
തൃശൂർ: ചാലക്കുടി അതിരപ്പിള്ളിയിൽ മസ്തകത്തില്‍ മുറിവേറ്റ കൊമ്പനെ മയക്കാനുള്ള ദൗത്യം നാളെ ആരംഭിക്കും. രാവിലെ ആറു മണിയോടെ മയക്കുവെടി വെക്കാനാണ് തീരുമാനം. വെറ്റിനറി ഓഫീസര്‍ ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലാണ് ദൗത്യം.
ആന വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലാണ്. മയക്കുവെടി നൽകി കൊമ്പനെ കുങ്കി ആനകളുടെ സഹായത്തോടെ കോടനാട് ആനകൂട്ടിലെത്തിച്ച് ചികിത്സ നല്കാനാണ് നീക്കം. ഇതിനായി രണ്ട് കുങ്കി ആനകളെ അതിരപ്പിള്ളിയിലെത്തിച്ചു.
ജനുവരി 24ന് കൊമ്പന് മയക്കുവെടി വച്ച് ചികിത്സ നല്കിയിരുന്നു. എന്നാല്‍ മുറിവ് ഭേദമാകാത്തതിനെ തുടര്‍ന്നാണ് വീണ്ടും മയക്കുവെടി വച്ച് കോടനാടുള്ള ആനകൂട്ടിലെത്തിച്ച് ചികിത്സ നല്കാനൊരുങ്ങുന്നത്. പ്ലാന്‍റേറേഷൻ കോർപറേഷന്‍റെ വെറ്റിലപ്പാറ ചെക്പോസ്റ്റിൽ ഇന്നും നാളെയും നിയന്ത്രണം തുടരും. 100 ഉദ്യോഗസ്ഥരെ ദൗത്യത്തിന് നിയോഗിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group