കമ്പമലയിലെ തീപിടുത്തം സ്വാഭാവികമല്ലെന്ന സംശയം; അന്വേഷണത്തിൽ വനത്തിന് തീയിട്ടയാൾ ഫോറസ്റ്റ് ഉദ്യോ​ഗസ്ഥരുടെ പിടിയിൽ; കത്തിനശിച്ചത് 12 ഹെക്ടറിലധികം പുൽമേട്

Spread the love

കൽപറ്റ: വയനാട് കമ്പമലയിൽ വനത്തിന് തീയിട്ടയാളെ പിടികൂടി. പഞ്ചാരക്കൊല്ലി സ്വദേശി സുധീഷാണ് പിടിയിലായിരിക്കുന്നത്.

ഫോറസ്റ്റ് ഉദ്യോ​ഗസ്ഥരാണ് ഇയാളെ പിടികൂടിയത്. മറ്റൊരു കേസിലും ഇയാൾ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. 12 ഹെക്ടറിലധികം പുൽമേടാണ് തീപിടുത്തത്തെ തുടർന്ന് കത്തിനശിച്ചത്.

തീപിടുത്തം സ്വാഭാവികമല്ലെന്നും സംഭവത്തിൽ ദുരൂഹതയുണ്ടെന്നും വനംവകുപ്പ് അധികൃതര്‍ സംശയം പ്രകടിപ്പിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, ഇയാള്‍ എന്തിനാണിത് ചെയ്തതെന്ന കാര്യത്തില്‍ അധികൃതര്‍ക്ക് ഇതുവരെ വ്യക്തത ലഭിച്ചിട്ടില്ല.