ഡ്രോൺ ഉപയോഗിച്ചുള്ള വിത: നെൽ കർഷകർക്ക് നേട്ടം ഒരു ഏക്കറിൽ 10 ക്വിന്റൽ: ചെലവും കുറവ്: കോട്ടയം തിരുവാർപ്പ് കൃഷിഭവൻ പരിധിയിലുള്ള ചെങ്ങളം പുതുക്കാട്ടമ്പത് പാടശേഖരത്തിലെ പരീക്ഷണം വിജയം

Spread the love

തിരുവാർപ്പ്: തീരുവാർപ്പ് കൃഷിഭവൻ പരിധിയിലുള്ള ചെങ്ങളം പുതുക്കാട്ടമ്പത് പാടശേഖരത്തില വിളവെടുപ്പ് പൂർത്തിയായപ്പാേൾ കർഷകർക്ക് ലഭിച്ചത് മികച്ച വിളവിനാെപ്പം പുത്തൻ അറിവുകളും. 50 ഏക്കറുകളുള്ള പുതുക്കാട്ടമ്പത് (കീറ്റു പാടം) പാടശേഖരത്തിൽ

ഇക്കുറി പുഞ്ചകൃഷിക്ക് വിത്ത് വിതച്ചത് ഡ്രാേൺ ഉപയോഗിച്ചും പരമ്പരാഗത രീതിയിൽ തൊഴിലാളികളെക്കാെണ്ടുമായിരുന്നു. വിളവെവെടുപ്പ് നടത്തിയപ്പോൾ ഡ്രാേൺ ഉപയോഗിച്ച കർഷകർക്ക് കുറഞ്ഞ ചിലവിൽ കുടുതൽ വിളവ് ലഭിച്ചു. ഒരേക്കറിൽ 10 ക്വിന്റൽ നെല്ലിന്റെ

വ്യത്യാസമാണ് കണ്ടത്. ഒക്ടോബറിൽ പാടശേഖര കൺവീനർ അബ്ദുൽ ജലീൽ തന്റെ 10 ഏക്കറിൽ അഞ്ച് ഏക്കർ ഡ്രാേൺ ഉപയോഗിച്ചും ബാക്കി സാധാരണ രീതിയിലുമാണ് വിതച്ചത്. ഇവിടെ വിളവെടുത്തപ്പോൾ നേട്ടം പ്രകടമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നേട്ടങ്ങൾ പലവിധം

ഒരേക്കറിൽ സാധാരണ രീതിയിൽ വിതക്കുന്നതിന്റെ പകുതി വിത്ത് മതി ഡ്രാേൺ വിതക്കുമ്പോൾ.

നെൽച്ചെടികൾ ഒരേ അകലത്തിൽ വളരുന്നതിനാൽ വായു സഞ്ചാരമേറും.

അതുകൊണ്ടുതന്നെ രോഗങ്ങളും കീട ബാധയും വളരെ കുറയും.

കൂടുതൽ ചിനപ്പുകൾ പൊട്ടും.
നല്ല നീളമുള്ള കതിരുകൾ ഉണ്ടാകും.

നെൽമണിക്ക് കൂടുതൽ തുക്കം വെക്കും.

വിത കൂലിയും വിത്തിന്റെ വിലയും പകുതിയായി കുറയും.

കുമരകം കൃഷി വിജ്ഞാനകേന്ദ്രവും തിരുവാർപ്പ് കൃഷിഭവനും ചേർന്ന് നടപ്പിലാക്കിയ മുൻനിര പ്രദർശന തോട്ടം പദ്ധതിയിലൂടെയാണ് പുതുക്കാട്ടമ്പത് പാടത്ത് ഡ്രാേൺ വിത നടത്തിയത്.

കൊയ്ത്തുത്സവം പഞ്ചായത്ത് പ്രസിഡന്റ്‌ ഓ.എസ്.അനീഷ് ഉൽഘാടനം ചെയ്തു. തിരുവാർപ്പ് പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ജയ സജിമോൻ, സ്ഥിരം സമിതി അംഗങ്ങളായ സി.റ്റി.രാജേഷ്,

ഷീനാമോൾ പി.എസ്, കൃഷി വിജ്ഞാന കേന്ദ്രം മേധാവി ഡോ. ജി.ജയലക്ഷ്മി, കൃഷി അസിസ്റ്റന്റ് ഡയറക്ടർ റ്റി.ജ്യോതി, കൃഷി ഓഫീസർ നാസിയ സത്താർ, കർഷകർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു കൊയ്ത്തുത്സവം.