
കോട്ടയം: കോട്ടയം ഹോളി ഫാമിലി ഹയർ സെക്കണ്ടറി സ്കൂളിൽ ‘സ്പെല്ലിംഗ് ബീ’ മത്സരം സംഘടിപ്പിച്ചു. വിജയപുരം കോർപ്പറേറ്റ് മാനേജർ റവ. ഡോക്ടർ ആൻ്റണി ജോർജ് പാട്ടപറമ്പിൽ പരിപാടി ഉദ്ഘാടനം ചെയ്തു.
യു. പി വിഭാഗം മത്സരത്തിൽ സാവന്ത് ജി നായർ ഒന്നാം സ്ഥാനവും അഭിഷേക് അരുൺ, ജോവാൻ പി. നിബു തുടങ്ങിയവർ രണ്ടും മൂന്നും സ്ഥാനങ്ങളും കരസ്ഥമാക്കി. ഹൈസ്കൂൾ വിഭാഗം മത്സരത്തിൽ ആദിത്യൻ ഒന്നാം സ്ഥാനവും ഇഷാൻ എസ്, വൈഷ്ണവ് ജയ്പാൽ തുടങ്ങിയവർ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
ജിഷാൽ ജോസഫ്, ആഷ്ലി ജോസഫ് തുടങ്ങിയവർ മത്സരങ്ങൾക്ക് നേതൃത്വം നൽകി. വിജയികൾക്ക് സർട്ടിഫിക്കറ്റുകളും ട്രോഫിയും വിതരണം ചെയ്തു. ആൽഫ്രഡ് എം. സിസി പീറ്റർ, ഹെഡ്മാസ്റ്റർ വി. എം. ബിജു തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group