
കോഴിക്കോട്: കൊയിലാണ്ടി കുറുവങ്ങാട് ഉത്സവത്തിനിടെ ആനയിടഞ്ഞ് മരിച്ച ലീലയുടെ സ്വര്‍ണാഭരണങ്ങള്‍ കാണാനില്ലെന്ന് കുടുംബം. ലീല ധരിച്ചിരുന്ന സ്വര്‍ണ മാലയും കമ്മലുകളും കാണാനില്ലെന്നാണ് കുടുംബം ആരോപിക്കുന്നത്.
മൃതദേഹത്തില്‍ നിന്നും കിട്ടിയത് സ്വര്‍ണ വളകള്‍ മാത്രമാണ്. ലീല ധരിച്ചിരുന്ന സ്വര്‍ണ മാലയും കമ്മലുകളും കാണാനില്ല. നാല് പവനോളം സ്വർണാഭരണങ്ങൾ കാണാതായതായി ലീലയുടെ സഹോദരന്‍ ശിവദാസന്‍ പറഞ്ഞു.
കൊയിലാണ്ടി പൊലീസില്‍ പരാതി നല്‍കുമെന്നും കുടുംബം വ്യക്തമാക്കി. വ്യാഴാഴ്ച ആനയിടഞ്ഞുണ്ടായ അപകടത്തിൽ ലീല ഉൾപ്പടെ മൂന്ന് പേരാണ് മരിച്ചത്. രാജന്‍, അമ്മുക്കുട്ടി എന്നിവരാണ് മരിച്ച് മറ്റ് രണ്ട് പേർ. അപകടത്തിൽ 32 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന 12 പേരിൽ രണ്ടുപേരുടെ നില ഗുരുതരമായി തുടരുകയാണ്.