video
play-sharp-fill

വസ്ത്രങ്ങൾ എപ്പോഴും തേച്ചുമിനുക്കി ഇടുന്നവരാണ് നമ്മൾ; വസ്ത്രങ്ങളിലെ ചുളിവുകൾ  മാറാനും, ഉണങ്ങാത്ത വസ്ത്രങ്ങങ്ങൾ തേച്ചുണക്കിയും ഇടുന്നവരുണ്ട്; എന്നാൽ ശരിയായ രീതിയിൽ ഇസ്തിരി ഉപയോഗിച്ചില്ലെങ്കിൽ അമിതമായ വൈദ്യുതി പാഴാകാനും, വൈദ്യുതി ചാർജ് കൂടാനുമൊക്കെ സാധ്യത കൂടുതലാണ്! അതിനാൽ ഇസ്തിരി ഉപയോഗിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക!

Spread the love

വസ്ത്രങ്ങൾ എപ്പോഴും തേച്ചുമിനുക്കി ഇടുന്നവരാണ് നമ്മൾ. വസ്ത്രങ്ങളിലെ ചുളിവുകൾ  മാറാനും, ഉണങ്ങാത്ത വസ്ത്രങ്ങങ്ങൾ തേച്ചുണക്കിയും ഇടുന്നവരുണ്ട്.

എന്നാൽ ശരിയായ രീതിയിൽ ഇസ്തിരി ഉപയോഗിച്ചില്ലെങ്കിൽ അമിതമായ വൈദ്യുതി പാഴാകാനും, വൈദ്യുതി ചാർജ് കൂടാനുമൊക്കെ സാധ്യത കൂടുതലാണ്. അതുകൊണ്ട് തന്നെ ഇസ്തിരി ഉപയോഗിക്കുമ്പോൾ നമ്മൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

1. ഒന്നോ രണ്ടോ വസ്ത്രങ്ങൾക്ക് വേണ്ടി ഇസ്തിരി ഉപയോഗിക്കാതെയിരിക്കുക. ഒരാഴ്ചത്തേക്കുള്ള വസ്ത്രങ്ങൾ ഒരുമിച്ച് ഇസ്തിരി ഇടുന്നതാണ് നല്ലത്. ഓരോ തുണികൾക്കും വേണ്ടി പ്രത്യേകം ഇസ്തിരി ഇടുന്നത് അമിതമായി വൈദ്യുതി പാഴാക്കുന്നതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2. അമിതമായി ചൂടുവേണ്ടതും, വേണ്ടാത്തതുമായ വസ്ത്രങ്ങളെ തരം തിരിച്ച് ഇസ്തിരിയിടാം. അധിക ചൂടുവേണ്ട വസ്ത്രങ്ങൾ ആദ്യവും ചൂട് കുറവ് വേണ്ട വസ്ത്രങ്ങൾ അവസാനവും ഇസ്തിരിയിടാം.

3. ഇസ്തിരിയിട്ട് കഴിഞ്ഞാൽ ഉടൻ അയൺ ബോക്സ് ഓഫ് ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കണം. വെറുതെ ഇസ്തിരിയിട്ടുവെക്കുന്നത് വൈദ്യുതി പാഴാക്കനും, അമിതചാർജ് വരാനും കാരണമാകും.

4. നനഞ്ഞ വസ്ത്രങ്ങൾ ഇസ്തിരിയിടരുത്. വസ്ത്രത്തിൽ ഈർപ്പമുള്ളതുകൊണ്ട് തന്നെ സാധാരണയിൽനിന്നും ഇസ്തിരി അമിതമായി ചൂടാക്കേണ്ടിവരും. ഇത് കൂടുതൽ വൈദ്യുതി പാഴാകാൻ കാരണമാകും.