
തിരുവനന്തപുരം: ആശ വര്‍ക്കര്‍മാരുടെ സെക്രട്ടറിയേറ്റ് സമരത്തില്‍ കേസെടുത്ത് തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ്. ഗതാഗത തടസ്സം ഉണ്ടാക്കിയെന്ന കുറ്റം ചുമത്തിയാണ് കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ നേതാക്കള്‍ക്കെതിരെ കേസെടുത്തത്. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആശാവർക്കേഴ്സിന് നോട്ടീസ് നൽകി പോലീസ്.
ഓണറേറിയം വര്‍ധിപ്പിക്കുക, മൂന്ന് മാസത്തെ കുടിശിക ഉടന്‍ നല്‍കുക, ഓണറേറിയത്തിന് ഏര്‍പ്പെടുത്തിയ മാനദണ്ഡങ്ങള്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ആശ വര്‍ക്കര്‍മാർ രാപകൽ സമരം നടത്തിയത്.