ഇഡി ഉ​ദ്യോഗസ്ഥൻ ചമഞ്ഞ് കർണാടകയിൽ റെയ്ഡ് നടത്തി കോടികൾ കവർന്ന കേസ്: മുഖ്യ സൂത്രധാരനായ ഗ്രേഡ് എഎസ്ഐയുടെ സാമ്പത്തിക ഇടപാടുകളിൽ ദുരൂഹത; സാമ്പത്തിക ഇടപാടുകളും ബാങ്ക് രേഖകളും പരിശോധിക്കാൻ തീരുമാനം; കർണാടക-കേരള പോലീസ് കേസിൽ വിശദമായ അന്വേഷണം നടത്തും

Spread the love

കൊടുങ്ങല്ലൂർ: ഇഡി ഉ​ദ്യോഗസ്ഥൻ ചമഞ്ഞ് കർണാടകയിൽ റെയ്ഡ് നടത്തി കോടികൾ കവർന്ന കേസിലെ മുഖ്യ സൂത്രധാരൻ ഗ്രേഡ് എഎസ്ഐ ഷഹീർബാബുവിന്റെ സാമ്പത്തിക ഇടപാടുകളിൽ ദുരൂഹത. കർണാടക-കേരള പോലീസ് കേസിൽ വിശദമായ അന്വേഷണം നടത്തും.

എ.എസ്.ഐയുടെ സാമ്പത്തിക ഇടപാടുകളും ബാങ്ക് രേഖകളും പരിശോധിക്കാനും തീരുമാനിച്ചു. ഇരിങ്ങാലക്കുട ഡിവൈ.എസ്.പി.യുടെ ഡ്രൈവർ ആയിരിക്കെയാണ് സ്ഥലംമാറി ഷഹീർബാബു 2024 മാർച്ച് ഒന്നിന് കൊടുങ്ങല്ലൂർ സ്റ്റേഷനിൽ എത്തിയത്. വിവിധ ഭാഷകൾ ഒഴുക്കോടെ കൈകാര്യംചെയ്യുന്ന ഇയാൾ എല്ലാവരുമായും നല്ല ബന്ധം സ്ഥാപിച്ചിരുന്നു.

പലരിൽനിന്നും പണം വായ്പ വാങ്ങുകയും തിരിമറിനടത്തുകയും ചെയ്തിരുന്നെന്നും പറയപ്പെടുന്നു. സാമ്പത്തികപ്രതിസന്ധി മറികടക്കാനാണ് ഷഹീർബാബു തട്ടിപ്പ് ആസൂത്രണം ചെയ്തതെന്നാണ് വിവരം. കൊല്ലം കേന്ദ്രീകരിച്ചാണ് തട്ടിപ്പിന്റെ തിരക്കഥയൊരുങ്ങിയത്. ജനുവരി മൂന്നിനാണ് കർണാടകയിൽ കേസിനാസ്പദമായ സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തട്ടിപ്പിനായി സംഘം ഉപയോഗിച്ച കാറിൽനിന്നാണ് കർണാടക പോലീസ് കൊല്ലം ബന്ധം തിരഞ്ഞത്. ജനുവരി 18ന് കർണാടകയിൽനിന്നുള്ള ഉന്നതോദ്യോഗസ്ഥൻ ഉൾപ്പെടെ 18 പേരടങ്ങുന്ന പോലീസ് സംഘം അന്വേഷണത്തിനായി കൊല്ലത്ത് എത്തിയിരുന്നു.

കൊല്ലം, കൊട്ടിയം, കണ്ണനല്ലൂർ, കിളികൊല്ലൂർ, അഞ്ചാലുംമൂട് പോലീസ് സ്റ്റേഷൻ പരിധിയിൽ കർണാടക പോലീസ് എത്തിയെങ്കിലും പ്രതികളെ പിടികൂടാനായില്ല. പോലീസ് എത്തിയതറിഞ്ഞ് പ്രതികൾ ഒളിവിൽ പോയി. ഈ മാസം മൂന്നിന് കൊല്ലം സ്വദേശികളായ മൂന്നുപേരെ കർണാടക പോലീസ് കസ്റ്റഡിയിലെടുത്തു.

ഇവരെ ചോദ്യംചെയ്തതിൽനിന്നാണ് തട്ടിപ്പിന്റെ ചുരുളഴിഞ്ഞത്. കേരളത്തിൽവെച്ച് അറസ്റ്റ് ചെയ്യരുതെന്നുകാട്ടി മൂന്ന്‌ പ്രതികൾ കോടതിയിൽനിന്ന് ഉത്തരവ് വാങ്ങിയിരുന്നു. ഈ ഉത്തരവിന്റെ കാലാവധി ബുധനാഴ്‌ച തീരും. പ്രതികളിൽ ഒരാൾ ഒളിവിലുമാണ്. വിവിധ ഭാഷകൾ ഒഴുക്കോടെ കൈകാര്യംചെയ്യുന്ന ഷഹീർ ബാബു എല്ലാവരുമായും നല്ല ബന്ധം സ്ഥാപിച്ചിരുന്നു. പലരിൽനിന്നും പണം വായ്പ വാങ്ങുകയും തിരിമറിനടത്തുകയും ചെയ്തിരുന്നു. ഗൾഫുകാരടക്കമുള്ള പാട്ടുകാരുടെ വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമായ ഇയാൾ ഇവരിൽ പലരോടും പണം കടം വാങ്ങിയതായി പറയുന്നു.

അടുത്തിടെ ഒരാളിൽനിന്ന് ഒരുലക്ഷം രൂപ കടം വാങ്ങി. നാളുകൾക്കുശേഷം പകുതി തുക തിരിച്ചുനൽകി. ബാക്കി പണം പരാതി ഉയരുമെന്ന ഘട്ടമായപ്പോൾ മറ്റൊരാളിൽനിന്ന് വാങ്ങി നൽകി. സംഭവത്തിൽ കൊടുങ്ങല്ലൂർ എസ്.എച്ച്.ഒ.യുടെ റിപ്പോർട്ടിൽ നടപടി വരാനിരിക്കെയാണ് ഇയാൾ കൂടുതൽ ഗുരുതരമായ കേസിൽപ്പെട്ട് അകത്താകുന്നത്.