
കോട്ടയം: ചക്കയിടാൻ കയറിയ ആൾ പ്ലാവിൽ നിന്ന് വീണ് മരിച്ചു. ചോലത്തടം സ്വദേശി സജി പാലവിള (53) ആണ് മരിച്ചത്.
കോട്ടയം പാലായിലെ പൂവത്തോട് ആണ് അപകടമുണ്ടായത്. ഇന്നലെ വൈകിട്ടാണ് ആണ് സംഭവം. പ്ലാവിൽ നിന്ന് കാല് തെന്നി വീഴുകയായിരുന്നു.
ഭരണങ്ങാനത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group