
കൂറ്റനാട്: വൈദ്യുതി തൂണ് അപ്രതീക്ഷിതമായി കടപുഴകിവീണുണ്ടായ അപകടത്തിൽ നിന്ന് തലനാരിഴക്ക് യുവാക്കൾ രക്ഷപ്പെട്ടു. കൂറ്റനാട് വാവനൂർ അങ്ങാടിയിലാണ് സംഭവം നടന്നത്.
റോഡരികിൽ ബൈക്കിന് സമീപം നാലു യുവാക്കൾ സംസാരിച്ചു കൊണ്ട് നിൽക്കവേ യുവാക്കളുടെ അടുത്തേക്ക് വൈദ്യുതി തൂണ് പതിക്കുകയായിരുന്നു.
ഉടൻതന്നെ യുവാക്കൾ ഒഴിഞ്ഞുമാറിയതോടെ വലിയ അപകടം ഒഴിവായി. അപകടത്തിന് പിന്നാലെ കെ.എസ്.ഇ.ബി ജീവനക്കാരെത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ചു. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യം പുറത്തു വന്നിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group