
കോട്ടയം: കേരളം ചെറുപ്പക്കാർക്ക് പ്രത്യാശ കൊടുക്കാൻ കഴിയുന്ന നാട് അല്ലാതെ ആയെന്ന് ചങ്ങനാശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ തോമസ് തറയില്‍.
മിടുക്കൻമാരായ കുട്ടികള്‍ മറുദേശങ്ങളില്‍ പോകുന്നുവെന്നും മാന്യമായി കൃഷി ചെയ്ത് ജീവിക്കാൻ കഴിയുമെങ്കില്‍ ആരും നാടു വിട്ട് പോകില്ലെന്നും തോമസ് തറയില്‍ ചൂണ്ടിക്കാട്ടി.
വന്യ ജീവി ആക്രമണം ഉണ്ടാകുമ്പോള്‍ നിഷ്ക്രിയമായി നിർവികരമായി നോക്കി നില്‍ക്കുന്ന ഭരണകൂടം ആണ് ഇവിടെ ഉള്ളത്. സംസ്ഥാനവും കേന്ദ്രവും പരസ്പരം പഴിചാരുകയാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ ഒറ്റയാഴ്ച കൊണ്ട് നാല് പേർ മൃഗങ്ങളുടെ ആക്രമണം കൊണ്ടു മരിച്ചു. ജനത്തിന് ജീവന് വില ഇല്ലാത്തത് പോലെയാണ് ഭരണകൂടങ്ങള്‍ പെരുമാറുന്നത്.
കുട്ടനാട്ടില്‍ കർഷകർ നെല്ലിന് വില കിട്ടണമെങ്കില്‍ മാസങ്ങള്‍ കാത്തിരിക്കണം. നെല്ലിന്റെ താങ്ങു വില ഉയർത്താൻ സർക്കാർ നടപടിയില്ലെന്നും തെരഞ്ഞെടുപ്പില്‍ വാഗ്ദാനങ്ങള്‍ മാത്രമാണെന്നും തോമസ് തറയില്‍ പറഞ്ഞു.