
തിരുവനന്തപുരം: ബീച്ചിൽ കുളിക്കാനിറങ്ങിയ വിദേശ വനിത മുങ്ങി മരിച്ചു. തിരുവനന്തപുരം കോവളത്തിന് സമീപമുള്ള പുളിങ്കുടി ബീച്ചിൽ കുളിക്കാനിറങ്ങിയ അമേരിക്കൻ പൗരത്വമുള്ള ബ്രിജിത്ത് ഷാർലറ്റ് എന്ന യുവതിയാണ് മരിച്ചത്. ഇവരെ രക്ഷിക്കാനിറങ്ങിയ വിദേശ പൗരനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം.
വിനോദസഞ്ചാരത്തിനായി എത്തിയവർ ഇന്ന് ഉച്ചയോടുകൂടി കടലിൽ കുളിക്കാനിറങ്ങിയതായിരുന്നു ബ്രിജിത്ത് ഷാർലറ്റ്. പെട്ടെന്നുണ്ടായ ശക്തമായ തിരയിലകപ്പെടുകയായിരുന്നു. ഉടൻ തന്നെ യുവതിയെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും വിദേശ പൗരനും അപകടത്തിൽപ്പെടുകയായിരുന്നു.
ഷാർലറ്റിനെ വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിദേശ പൗരനെ സ്വകാര്യ ആശുപത്രിയിലെ ഐസിയുവിൽ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group