video
play-sharp-fill

കേന്ദ്ര കുടുംബക്ഷേമ മന്ത്രാലയം കുടിയൻമാരുടെ കണക്കെടുത്തു: ഞെട്ടിപ്പോയി:16.5 ശതമാനം സ്ത്രീകൾ മദ്യപാനികൾ: ഇവിടുത്തെ സ്ത്രീകൾ ഭയങ്കര മദ്യപാനികളാ

കേന്ദ്ര കുടുംബക്ഷേമ മന്ത്രാലയം കുടിയൻമാരുടെ കണക്കെടുത്തു: ഞെട്ടിപ്പോയി:16.5 ശതമാനം സ്ത്രീകൾ മദ്യപാനികൾ: ഇവിടുത്തെ സ്ത്രീകൾ ഭയങ്കര മദ്യപാനികളാ

Spread the love

ഡൽഹി: ഓണം, വിഷു, ക്രിസ്മസ്… ആഘോഷം എന്തുമാകട്ടെ പിറ്റേന്നത്തെ പത്രത്തില്‍ മലയാളി കുടിച്ച മദ്യത്തിന്‍റെ കണക്ക് ആഘോഷത്തോടെ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു, അടുത്ത കാലം വരെ.

എന്നാല്‍, അതില്‍ ഭൂരിപക്ഷവും കുടിച്ച്‌ തീര്‍ത്തത് പുരുഷന്മാരാണെന്നതില്‍ തര്‍ക്കമൊന്നും കാണില്ല. മലയാളി സ്ത്രീകള്‍ മദ്യപാനത്തില്‍ അത്ര മുന്നിലല്ല എന്നത് തന്നെ കാരണം. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ഇന്ത്യയിലെ ചില മദ്യപാന കണക്കുകള്‍ എടുത്തു. ആ കണക്കുകളില്‍ കേരളമില്ലെങ്കിലും ചില ഞെട്ടിക്കുന്ന വിവരങ്ങളാണ് കണ്ടെത്തിയത്.

സർവ്വേയില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സ്ത്രീ മദ്യപാനികളുള്ള സംസ്ഥാനമായി കണ്ടെത്തിയത് അസമാണ്. മദ്യപിക്കുന്ന, 15 -നും 40 -നും ഇടയില്‍ പ്രായമുള്ള സ്ത്രീകളുടെ ദേശീയ ശരാശരി 1.2 ശതമാനമാണെങ്കില്‍ അസമില്‍ അത് 16.5 ശതമാനമാണ്. ഇതേ പ്രായപരിധിയിലുള്ള 8.7 ശതമാനം സ്ത്രീകളും മദ്യപിക്കുന്ന മേഘാലയയാണ് ഇക്കാര്യത്തില്‍ രണ്ടാം സ്ഥാനത്തുള്ളത്. അസമിനെക്കാള്‍ കുറവാണെങ്കിലും ദേശീയ ശരാശരിയേക്കാള്‍ എത്രയോ മുകളിലാണ് മേഘാലയയെന്ന് കണക്കുകള്‍ കാണിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ കണക്കുകളില്‍ മൂന്നാം സ്ഥാനം അരുണാചല്‍ പ്രദേശിനാണ്. മുൻ വർഷങ്ങളെ അപേക്ഷിച്ച്‌ സംസ്ഥാനത്തെ സ്ത്രീകള്‍ക്കിടയില്‍ മദ്യ ഉപഭോഗം കുറഞ്ഞിട്ടുണ്ടെങ്കിലും, 15 നും 49 നും ഇടയില്‍ പ്രായമുള്ള സ്ത്രീകളില്‍ 3.3 ശതമാനം പേർ മദ്യം കഴിക്കുന്നുവെന്നും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം 15-നും 49-നും ഇടയില്‍ പ്രായമുള്ള 59 ശതമാനം പുരുഷന്മാരും മദ്യപിക്കുന്ന സംസ്ഥാനമാണ് അരുണാചല്‍ പ്രദേശ്. 1

15 -നും 49 -നും ഇടയില്‍ പ്രായമുള്ള സ്ത്രീകളില്‍ സിക്കിമില്‍ 0.3 ശതമാനവും ഛത്തീസ്ഗഢില്‍ 0.2 ശതമാനവും മദ്യപിക്കുന്നു. നേരത്തെ സ്ത്രീകളുടെ മദ്യപാനം യഥാക്രമം 9.9 ശതമാനവും 9.6 ശതമാനവുമായിരുന്ന ഝാർഖണ്ഡിലും ത്രിപുരയിലും ഗണ്യമായ കുറവുണ്ടായെന്നും കണക്കുകള്‍ പറയുന്നു. നിലവിലെ കണക്കുകള്‍ ജാർഖണ്ഡില്‍ 0.3 ശതമാനവും ത്രിപുരയില്‍ 0.8 ശതമാനവുമാണ്.

രാജ്യത്തെ കോർപ്പറേറ്റ് മേഖലകളായ ദില്ലി, മുംബൈ, കർണ്ണാടക ബെംഗളൂരു തുടങ്ങിയ മെട്രോപൊളിറ്റൻ സംസ്ഥാനങ്ങള്‍ പട്ടികയില്‍ പ്രധാന സംസ്ഥാനങ്ങളില്ലെന്നതും ശ്രദ്ധേയം. മദ്യപിക്കുന്ന സ്ത്രീകള്‍ കൂടുതലും നോർത്ത് ഈസ്റ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. മദ്യാപാനികളായ പുരുഷന്മാരുടെ ദേശീയ ശരാശരി 29.2 ശതമാനമാണെന്നും കണക്കുകള്‍ പറയുന്നു. പുരുഷന്മാരില്‍ മദ്യപാനികള്‍ കുടുതലും തെക്ക് – വടക്ക് ഇന്ത്യന്‍ സംസ്ഥാനങ്ങളിലാണ്. അരുണാചല്‍ പ്രദേശ്, ത്രിപുര, തെലുങ്കാന, ഛത്തീസ്ഖണ്ഡ്. മണിപൂര്‍, സിക്കിം, മിസോറാം തമിഴ്നാട് സംസ്ഥാനങ്ങളിലെ 45 ശതമാനത്തില്‍ കുടുതല്‍ പുരുഷന്മാരും മദ്യപാനികളാണെന്ന് കണക്കുകള്‍ പറയുന്നു.

കേരളത്തില്‍ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച്‌ മദ്യപിക്കുന്ന സ്ത്രീകളുടെ എണ്ണത്തില്‍ കുറവുണ്ടായെന്നും കണക്കുകള്‍ പറയുന്നു. 1.6 ശതമാനം സ്ത്രീകള്‍ മദ്യപിച്ചിരുന്ന കേരളത്തില്‍ ഇപ്പോള്‍ 0.2 ശതമാനം സ്ത്രീകള്‍ മാത്രമേ മദ്യപിക്കുന്നൊള്ളൂവെന്നും കണക്കുകള്‍ പറയുന്നു. അതേസമയം കേരളത്തിലെ പുരുഷന്മാരില്‍ 19.9 ശതമാനം പേരാണ് മദ്യപിക്കുന്നവരെന്നും കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നു.