video
play-sharp-fill

കൊല്ലത്ത് യുവാക്കൾക്ക് ക്രൂരമർദ്ദനം: മദ്യലഹരി യുവാക്കൾ തമ്മിലുള്ള വാക്ക് തർക്കം സംഘർഷത്തിൽ കലാശിച്ചു, 3 പേർ പിടിയിൽ

കൊല്ലത്ത് യുവാക്കൾക്ക് ക്രൂരമർദ്ദനം: മദ്യലഹരി യുവാക്കൾ തമ്മിലുള്ള വാക്ക് തർക്കം സംഘർഷത്തിൽ കലാശിച്ചു, 3 പേർ പിടിയിൽ

Spread the love

കൊല്ലം: ഓച്ചിറയിൽ യുവാക്കൾക്ക് ക്രൂര മർദ്ദനം. കരുനാഗപ്പള്ളി സ്വദേശികളായ വിനീഷ്, ഷോബി എന്നിവർക്കാണ് ഓച്ചിറയിൽ ബാറിന്റെ സമീപത്ത് വെച്ച് മർദനമേറ്റത്. തടി കഷ്ണം കൊണ്ടും ഹെൽമറ്റ് ഉപയോഗിച്ചും യുവാക്കളെ നാലംഗ സംഘം ആക്രമിക്കുകയായിരുന്നു. ഇന്നലെ വൈകിട്ടോടെയായിരുന്നു  സംഭവം.

ഓച്ചിറ വലിയകുളങ്ങര സ്വദേശികളായ അനന്തു, സിദ്ധാർത്ഥ്, റിനു എന്നിവരെ ഓച്ചിറ പോലീസ് അറസ്റ്റ് ചെയ്തു. ഇവർക്കൊപ്പമുണ്ടായിരുന്ന ഷിബു എന്ന പ്രതി ഒളിവിലാണ്. മദ്യലഹരിയിൽ ഉണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.