
ജോലിക്കാരെ ചീത്തവിളിക്കുന്നത് ചോദ്യം ചെയ്തതിലുള്ള വിരോധം ; എണ്‍പതുകാരനെ കൊല്ലാന്‍ ശ്രമിച്ച കേസില്‍ മരുമകന്‍ അറസ്റ്റില്‍
അമ്പലത്തറ : എണ്‍പതുകാരനെ അടിച്ചുകൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മരുമകന്‍ അറസ്റ്റില്‍. സി.പി.എം. മുന്‍ ലോക്കല്‍ സെക്രട്ടറിയും പുല്ലൂര്‍-പെരിയ ഗ്രാമപ്പഞ്ചായത്ത് മുന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായ അമ്പലത്തറ നിലാംകാവിലെ എന്‍. കൃഷ്ണനെ വധിക്കാന്‍ ശ്രമിച്ച കേസിലാണ് അമ്പലത്തറ നിലാംകാവിലെ എന്‍. സുരേഷ് ബാബു എന്ന സോഡാ സുരേഷിനെ അമ്പലത്തറ പോലീസ് അറസ്റ്റ് ചെയ്തത്.
ഈ മാസം ഒന്‍പതിന് കൃഷ്ണന്റെ പറമ്പിലൂടെയുള്ള റോഡില്‍വെച്ച് പ്രതി ഭീഷണിപ്പെടുത്തുകയും തലയ്ക്കും ഇരു കൈകള്‍ക്കും അടിച്ചു പരിക്കേല്‍പ്പിച്ചുവെന്നാണ് കേസ്.
കൃഷ്ണന്റെ പറമ്പിലെ മരം മുറിച്ചുകടത്തുകയായിരുന്ന ജോലിക്കാരെ പ്രതി ചീത്തവിളിക്കുന്നത് ചോദ്യം ചെയ്തതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണം. അമ്പലത്തറ പോലീസ് സുരേഷിന്റെ പേരില്‍ വധശ്രമത്തിന് കേസെടുത്തിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹൊസ്ദുര്‍ഗ് കോടതി റിമാന്‍ഡ് ചെയ്തു. 2003 ജൂണ്‍ 23-ന് അമ്പലത്തറ പോസ്റ്റ് ഓഫീസില്‍ പോസ്റ്റ്മാനും ആര്‍.എസ്.എസ്. കാര്യവാഹകനുമായിരുന്ന വാഴക്കോട് ശിവജി നഗറിലെ പി.വി. ദാമോദരനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ ഒന്നാംപ്രതിയാണ് സുരേഷ്.