
കോഴിക്കോട്: വില്‍പനക്കായി കൊണ്ടുവന്ന മാരക ലഹരി മരുന്നായ എം ഡി എം എയുമായി രണ്ട് യുവാക്കള്‍ പിടിയില്‍. കുറ്റ്യാടി, തൊട്ടില്‍പ്പാലം എന്നിവിടങ്ങളില്‍ നിന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.
മരുതോങ്കര സ്വദേശി ഉറവ്കുണ്ടില്‍ അലിനെയാണ് തൊട്ടില്‍പ്പാലത്ത് നിന്ന് കസ്റ്റഡിയില്‍ എടുത്തത്.
അടുക്കത്ത് സ്വദേശി പാറച്ചാലില്‍ ആഷിഖാണ് കുറ്റ്യാടിയില്‍ വച്ച് പിടിയിലായത്. അലിന്റെ കൈവശം 67 ഗ്രാമും ആഷിഖിന്റെ കൈവശം 74 ഗ്രാം എം ഡി എംഎ യുമായിരുന്നു ഉണ്ടായിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വടകര റൂറല്‍ എസ് പി കെ ഇ ബൈജുവിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നര്‍ക്കോട്ടിക് ഡി വൈ എസ് പി പ്രകാശ് പടന്നയില്‍ ഡാന്‍സാഫ് സ്‌ക്വാഡ് എസ് ഐ മനോജ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഇരുവരെയും പിടികൂടിയത്.
ബംഗളൂരുവില്‍ നിന്ന് ബസിൽ ലഹരി പദാര്‍ത്ഥങ്ങള്‍ എത്തിക്കുന്നതാണ് ഇവരുടെ രീതിയെന്ന് പൊലീസ് പറഞ്ഞു.