
ശബരിമല തീര്‍ഥാടകർ സഞ്ചരിച്ച വാഹനം വൈദ്യുതി പോസ്റ്റില്‍ ഇടിച്ചുകയറി, മൂന്ന് പേർക്ക് പരിക്ക്; ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിനിടയാക്കിയത്
പുനലൂർ: മൂവാറ്റുപുഴ-പുനലൂർ സംസ്ഥാന പാതയില്‍ കൂടല്‍ നെടുമണ്‍കാവില്‍ ശബരിമല തീർത്ഥാടകരുടെ വാഹനം വൈദ്യുതി പോസ്റ്റിലേക്ക് ഇടിച്ചുകയറി അപകടം.
നെടുമങ്ങാട് സ്വദേശികളായ മൂന്നു പേരാണ് കാറില്‍ ഉണ്ടായിരുന്നത്. ഒരാള്‍ക്ക് സാരമായ പരുക്കേറ്റു. ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന സംഘമാണ് അപകടത്തില്‍പെട്ടത്.
വാഹനം ഓടിച്ചയാള്‍ ഉറങ്ങിപ്പോയതാണ് അപകടകാരണം. വൈദ്യുതി പോസ്റ്റിന്റെ കോണ്‍ക്രീറ്റ് അടിത്തറ ഇളകി മാറി. പരുക്കേറ്റവരെ പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0