video
play-sharp-fill

കൊലക്കേസ് പ്രതിയുടെ ആഗ്രഹം വീണ്ടും ജയിലിലെത്താൻ: ജയിലിലെ ഭക്ഷണവും ജീവിതവും സുഖമുള്ളതാണെന്നും എന്തെങ്കിലും പ്രശ്നങ്ങളുണ്ടാക്കി ജയിലിലേക്ക് പോകുമെന്നും പ്രതി പറഞ്ഞുനടന്നതായി നാട്ടുകാർ: കാസർകോട് ഉപ്പളയില്‍ കൊല്ലം സ്വദേശി ആർ.സുരേഷി(49)നെ വെട്ടിക്കൊന്ന കേസിലെ പ്രതി ഉപ്പള പത്വാടിയിലെ സവാദി(22)നായുള്ള തിരച്ചില്‍ തുടരുന്നു

Spread the love

ഉപ്പള/മംഗളൂരു: കാസർകോട് ഉപ്പളയില്‍ കൊല്ലം സ്വദേശി ആർ.സുരേഷി(49)നെ വെട്ടിക്കൊന്ന കേസിലെ പ്രതി ഉപ്പള പത്വാടിയിലെ സവാദി(22)നായുള്ള തിരച്ചില്‍ ഊർജിതമാക്കി.
ആംബുലൻസ് മോഷണമുള്‍പ്പെടെ മൂന്ന് കേസുകളിലെ പ്രതിയായ ഇയാള്‍ കർണാടകയിലേക്ക് കടന്നുവെന്നാണ് നിഗമനം.

ചൊവ്വാഴ്ച രാത്രി 10 മണിയോടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. സുഹൃത്തുക്കളായിരുന്ന ഇരുവരും വല്ലപ്പോഴും മദ്യപിക്കാനായി ഒത്തുചേരാറുണ്ടെന്നും ചൊവ്വാഴ്ച മദ്യപാനത്തിന് ശേഷം ഇവർ തമ്മിലുണ്ടായ വാക്കു തർക്കത്തിനിടയില്‍ സുരേഷിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നുവെന്നുമാണ് പോലീസ് പറയുന്നത്.

പ്രതിയായ സവാദ് ഏറെക്കാലം ജയിലിലായിരുന്നു. ഇയാള്‍ക്ക് വീടുമായി ബന്ധമുണ്ടായിരുന്നില്ല. ജയിലിലെ ഭക്ഷണവും ജീവിതവും സുഖമുള്ളതാണെന്നും എന്തെങ്കിലും പ്രശ്നങ്ങളുണ്ടാക്കി ജയിലിലേക്ക് പോകുമെന്നും പ്രതി നാട്ടില്‍ പറഞ്ഞുനടന്നതായി പ്രചരിക്കുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊല്ലം കോളന്നൂർ, ഏഴുകോണ്‍ സ്വദേശിയാണ് കൊല്ലപ്പെട്ട സുരേഷ്. 15 വർഷം മുൻപ് നാട് വിട്ട് പയ്യന്നൂരിലെത്തി വിവാഹം കഴിച്ച ഇദ്ദേഹം പിന്നീട് കുടുംബവുമായി അകന്ന് കോണ്‍ക്രീറ്റ് ജോലിക്കെന്നു പറഞ്ഞാണ് ഉപ്പളയിലെത്തിയത്. കോണ്‍ക്രീറ്റ് ജോലിക്കൊപ്പം ഉപ്പളയിലെ

ഫ്ലാറ്റുകളുടെ സെക്യൂരിറ്റി ജോലിയും ചെയ്യുകയായിരുന്നു. ഭാര്യ: വി.വി.ഉഷ (പയ്യന്നൂർ വെള്ളൂർ, കാറമേല്‍ വടക്കേവീട്). മക്കള്‍: ശിവാനി, ദേവർഷ് (സ്കൂള്‍ വിദ്യാർഥികള്‍). മംഗളൂരു വെൻലോക് ആസ്പത്രിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം വിട്ടുനല്‍കി