ബലാത്സംഗം നടന്നത് അമ്മയുടെ കൺമുന്നിൽ, ഉറങ്ങിക്കിടന്ന കുട്ടിയെ കട്ടിലില്‍ നിന്നും വലിച്ചു താഴെ ഇട്ട് പീഡിപ്പിച്ചു ; പത്തനംതിട്ടയിൽ പതിനാലുകാരിക്ക് നേരിടേണ്ടി വന്നത് അതിക്രൂര പീഡനം

Spread the love

പത്തനംതിട്ട : പതിനാലുകാരി ഏല്‍ക്കേണ്ടി വന്നത് അതിക്രൂരമായ പീഡനം. ലോഡ്ജ് മുറിയില്‍ ഉറങ്ങിക്കിടന്ന കുട്ടിയെ വിളിച്ചുണർത്തി കട്ടിലില്‍ നിന്നും വലിച്ചു താഴെ ഇട്ടശേഷം അമ്മയുടെ മുൻപിൽ വച്ച്‌ ബലാത്സംഗം ചെയ്തു.

പെണ്‍കുട്ടിയെ പീഡിപ്പിച്ച ജയ്മോനെയും പീഡനത്തിന് കൂട്ടുനിന്ന കുട്ടിയുടെ അമ്മയെയും പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി.

അതേസമയം പത്തനംതിട്ട പൊലീസിന്റെ ഊർജ്ജിതമായ അന്വേഷണത്തിനൊടുവില്‍ ആണ് പ്രതികള്‍ പിടിയിലായത് . റാന്നി അങ്ങാടിക്കല്‍ ഉന്നക്കാവ് പള്ളിനടയില്‍ ജയ്മോൻ (42), തിരുവനന്തപുരം പള്ളിച്ചല്‍ സ്വദേശിനി (44) എന്നിവരാണ് അറസ്റ്റിലായത്. കൊലപാതകം ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ജയ്മോൻ. പ്രതികള്‍ മാസങ്ങളായി ഒളിവില്‍ കഴിയുകയായിരുന്നു. കഴിഞ്ഞവർഷം സെപ്റ്റംബർ 15ന് പുലർച്ചെ ഒരുമണിക്ക് പത്തനംതിട്ട കോളേജ് ജംഗ്ഷന് സമീപമുള്ള ഹില്‍ റോക്ക് ലോഡ്ജിലെ മുറിയില്‍ വച്ചായിരുന്നു കുട്ടി ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായത്. രണ്ടാം പ്രതിയുടെ ഒത്താശയോടെയായിരുന്നു പീഡനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബലാത്സംഗത്തിനും പോക്സോ നിയമത്തിലെ വകുപ്പുകള്‍ പ്രകാരവും ബാലനീതി നിയമപ്രകാരവും പട്ടികജാതി പീഡന നിരോധനനിയമപ്രകാരവും പത്തനംതിട്ട പൊലീസ് ഇൻസ്‌പെക്ടർ ഡി ഷിബുകുമാർ ആണ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്. കുട്ടിയുടെ സംരക്ഷണച്ചുമുതലയുണ്ടായിരുന്ന ഒന്നാംപ്രതി, രണ്ടാം പ്രതിയുടെ സഹായത്തോടെയാണ് കുട്ടിയെ പീഡിപ്പിച്ചത്. സംഭവം പുറത്തുപറയാതെ രണ്ടാം പ്രതി ഇയാളെ സഹായിക്കുകയായിരുന്നു. ചൈല്‍ഡ് വെല്‍ഫയർ കമ്മിറ്റി മുഖേനയാണ്‌ സംഭവം പുറത്തായതും, കൗണ്‍സിലിംഗിലൂടെ കുട്ടി നേരിട്ട ക്രൂര പീഡനങ്ങള്‍ വെളിവാക്കപ്പെട്ടതും.