
ത്യശൂര്‍: ഡ്യൂട്ടി സമയത്ത് ഹോട്ടല്‍ മുറിയില്‍ ഒത്തുകൂടി മദ്യപിക്കുകയും കണക്കില്‍പ്പെടാത്ത പണം പിടിച്ചെടുക്കുകയും ചെയ്ത സംഭവത്തില്‍ രജിസ്ട്രേഷൻ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥൻ അടക്കം ആറു പേര്‍ക്കെതിരെ നടപടി.
വിജിലന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ആറു പേരെയും സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. ഉത്തര മധ്യ മേഖല രജിസ്ട്രേഷൻ ഡി ഐ ജി എം സി സാബു, സബ് രജിസ്ട്രാർമാരായ സി ആർ രജീഷ് , രാജേഷ് കെ ജി, അക്ബർ പി എം, രാജേഷ് കെ, ജയപ്രകാശ് എം ആർ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
ബാറില്‍ ഒത്തുകൂടി കൈക്കൂലിപ്പണം പങ്കുവെച്ചുവെന്ന രഹസ്യവിവരത്തെത്തുടർന്ന് വിജിലൻസ് പരിശോധന നടത്തിയിരുന്നു. തുടര്‍ന്ന് ഇവരില്‍ നിന്ന് കണക്കില്‍പ്പെടാത്ത 33050 രൂപ കണ്ടെടുത്തിരുന്നു. സാബു ഒഴികെയുള്ളവര്‍ മദ്യപിച്ചതായും കണ്ടെത്തിയിരുന്നു. തൃശ്ശൂരിലെ പ്രതിമാസ യോഗത്തിനുശേഷം തൃശൂർ അശോക ഹോട്ടലിലേക്ക് ഡിഐജി അടക്കമുള്ളവര്‍ എത്തുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉത്തര മധ്യ മേഖല രജിസ്ട്രേഷൻ ഡി ഐ ജി എം സി സാബു, സബ് രജിസ്ട്രാർമാരായ രാജേഷ് കെജി, രാജേഷ് കെ, ജയപ്രകാശ് എം ആർ, അക്ബർ പി ഒ, രജീഷ് സിആർ എന്നിവർ അശോക ബാർ ഹോട്ടലില്‍ നിന്നും പുറത്തേക്ക് വരുന്ന സമയത്താണ് വിജിലൻസ് ഇവിടെയെത്തിയത്.
വിജിലൻസ് പരിശോധനയില്‍ ക്യാഷ് ഡിക്ലറേഷൻ രജിസ്റ്ററില്‍ രേഖപ്പെടാത്ത 33050രൂപ അനധികൃതമായി ഇവരില്‍ നിന്ന് പിടിച്ചെടുത്തു. തുടര്‍ന്ന് ആറുപേരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. മദ്യപിച്ചിരുന്നോയെന്നറിയാൻ ഇവരെ വൈദ്യ പരിശോധനയ്ക്കും വിധേയരാക്കിയിരുന്നു. വിജിലന്‍സിന്‍റെ മിന്നല്‍ പരിശോധനയ്ക്കിടെയാണ് ഇവര്‍ പിടിയിലായത്.