
തിരിച്ചടവ് മുടങ്ങി ; കളക്ഷൻ സംഘം ഭീഷണിയുമായി വീട്ടിൽ ; ജീവനൊടുക്കി യുവതി ; പരാതിയുമായി കുടുംബം
കൊടുങ്ങല്ലൂർ : മൈക്രോ ഫിനാൻസ് കളക്ഷൻ സംഘത്തിന്റെ ഭീഷണിയെത്തുടർന്ന് യുവതി ജീവനൊടുക്കിയതായി പരാതി. എറിയാട് യു ബസാറിൽ പാലമറ്റം നഗർ വാക്കാശേരിയിൽ രതീഷിന്റെ ഭാര്യ ഷിനി (35) ആണ് മരിച്ചത്.
ഇവർ വായ്പ എടുത്തിരുന്ന മൂന്നു സ്ഥാപനങ്ങളിലെ ജീവനക്കാർ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇവരെ അന്വേഷിച്ച് എത്തിയിരുന്നു. ജോലി ചെയ്യുന്ന കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിയും സംഘം തിരിച്ചടവ് ചോദിച്ചു. ഇന്നലെ ഉച്ചയ്ക്ക് മൂന്നു മൈക്രോഫിനാൻസ് സംഘങ്ങളിൽ നിന്നു നാലു ജീവനക്കാർ ഇവരുടെ വീട്ടിലെത്തി.
തിരിച്ചടവ് ലഭിക്കാതെ പോകില്ലെന്നു പറഞ്ഞ സംഘം വീട്ടിൽ കയറി ഇരുന്നതായി അയൽവാസികൾ പറഞ്ഞു. ഇതോടെ ഷിനി വീടിനകത്തു കയറി വാതിൽ അടയ്ക്കുകയായിരുന്നു. ഇതോടെ വായ്പ സംഘം പെട്ടെന്ന് മടങ്ങി. അയൽവാസികൾ ഷിനിയുടെ ഭർത്താവിനെ വിവരം അറിയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അയൽവാസികൾ എത്തി വാതിൽ തകർത്ത് അകത്തു കയറിയപ്പോൾ തൂങ്ങിയ നിലയിൽ കണ്ടെത്തിയ ഷിനിയെ ഉടൻ മോഡേൺ ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈകിട്ട് അഞ്ചോടെ മരിച്ചു. സംസ്കാരം നാളെ നടക്കും. മക്കൾ: രാഹുൽ, രുദ്ര