വഞ്ചനക്കേസ് : പാലാ എം എൽ എ മാണി സി കാപ്പനെ കുറ്റവിമുക്തനാക്കി ; ഉത്തരവുണ്ടായത് മും​ബൈ വ്യ​വ​സാ​യി​യാ​യ ദിനേശ് മേനോൻ നൽകിയ പരാതിയിൽ ; സത്യം ഒരിക്കൽ പുറത്തു വരുമെന്നുള്ളതിൻ്റെ തെളിവാണ് ഇതെന്ന് എം എൽ എ

Spread the love

കൊ​ച്ചി: വഞ്ചനക്കേസിൽ പാലാ എം എൽ എ മാണി സി കാപ്പനെ കുറ്റവിമുക്തനാക്കി. നടപടി എ​റ​ണാ​കു​ളം ചീ​ഫ് ജു​ഡീ​ഷ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തിയുടേതാണ്.

ഉത്തരവുണ്ടായത് മും​ബൈ വ്യ​വ​സാ​യി​യാ​യ ദിനേശ് മേനോൻ നൽകിയ പരാതിയിലാണ്. 2010ൽ കണ്ണൂർ വിമാനത്താവളത്തിൻ്റെ ഓഹരി വാഗ്ദാനം നൽകുകയും ഇയാളിൽ നിന്നും 2 കോടി രൂപ വാങ്ങിയതിന് ശേഷം തിരികെ കൊടുക്കാതെ ഇരിക്കുകയുമായിരുന്നുവെന്നാണ് കേസ്.

സത്യം ഒരിക്കൽ പുറത്തു വരുമെന്നുള്ളതിൻ്റെ തെളിവാണ് ഇതെന്ന് പറഞ്ഞ മാണി സി കാപ്പൻ, എല്ലാ തെരഞ്ഞെടുപ്പ് കാലത്തും തനിക്കെതിരെ വ്യാപക പ്രചാരണങ്ങൾ ഉണ്ടാകാറുണ്ടെന്നും കൂട്ടിച്ചേർത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group