play-sharp-fill
റിമി ടോമിയുടെ വിവാഹ മോചനം: പിന്നിൽ ആ താരം; പ്രമുഖ നടൻ ആരോപണ കുരുക്കിൽ

റിമി ടോമിയുടെ വിവാഹ മോചനം: പിന്നിൽ ആ താരം; പ്രമുഖ നടൻ ആരോപണ കുരുക്കിൽ

സ്വന്തംലേഖകൻ

കോട്ടയം : ഗായികയും നടിയുമായ റിമി ടോമിയുടെ വിവാഹ മോചനത്തിനു പിന്നിൽ പ്രമുഖ നടനെന്ന് സൂചന. താരവുമായി റിമിക്കുള്ള അടുപ്പവും , വിദേശ ഷോയ്ക്കിടെ ഇരുവരും തമ്മിലുണ്ടായിരുന്ന ബന്ധവുമാണ് വിവാഹ മോചനത്തിൽ കലാശിച്ചത് എന്നാണ് ആരോപണം. റിമിയും താരവും തമ്മിലുള്ള ബന്ധത്തിൽ അതൃപ്തി പ്രകടിപ്പിച്ച ഭർത്താവ് വിവാഹ മോചനം ആവശ്യപ്പെടുകയായിരുന്നു എന്നാണ് സിനിമ വൃത്തങ്ങളിൽ നിന്നുള്ള ആരോപണം. റിമിയും ഭര്‍ത്താവും പരസ്പര സമ്മത പ്രകാരം സമര്‍പ്പിച്ച സംയുക്ത വിവാഹമോചന ഹര്‍ജി എറണാകുളം കുടുംബകോടതി അംഗീകരിക്കുകയായിരുന്നു.
കഴിഞ്ഞമാസം 16 നാണ് ഒന്നിച്ചുള്ള ജീവിതം സാധ്യമല്ലെന്ന് ചൂണ്ടിക്കാട്ടി റിമിയും ഭര്‍ത്താവ് റോയ്സും സംയുക്ത വിവാഹമോചന ഹര്‍ജി ഫയല്‍ ചെയ്തത്.
2008 ലാണ് റിമിയും റോയ്സ് കിഴക്കൂടനുമൊത്തുള്ള വിവാഹം നടന്നത്. 2008 ഏപ്രില്‍ 27 ന് തൃശൂര്‍ ലൂര്‍ദ് കത്തീഡ്രല്‍ പള്ളിയില്‍ വച്ചായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്.
ദൂരദർശനിലെ ഗാനവീഥി എന്ന അഭിമുഖ പരിപാടിയിലൂടെയാണ് റിമി ടോമി രംഗത്ത് വരുന്നത്. തുടർന്ന് ഒരു ചാനലിലെ ഡുംഡുംഡൂം പീപീപീ എന്ന പരിപാടിയുടെ അവതാരകയായി. മീശമാധവൻ എന്ന ചിത്രത്തിലെ ചിങ്ങമാസം എന്ന പാട്ട് പാടി സിനിമയിലെത്തി. ഈ പാട്ട് ഹിറ്റായതോടെ റിമി സിനിമയിൽ ശ്രദ്ധിക്കപ്പെട്ടു. വിദ്യാസാഗറിന്റെ സംഗീതത്തിൽ ശങ്കർ മഹാദേവനൊപ്പമാണ് ചിങ്ങമാസം എന്ന പാട്ട് റിമി പാടിയത്. ഇതുവരെ എഴുപതോളം സിനിമകളിൽ റിമി പാടി. നൂറുകണക്കിന് സ്‌റ്റേജ് ഷോകളിലും നിരവധി ടെലിവിഷൻ ഷോകളിലും ഭാഗമായി. 2015ൽ പുറത്തിറങ്ങിയ തിങ്കൾ മുതൽ വെള്ളി വരെ എന്ന ചിത്രത്തിലൂടെ ജയറാമിന്റെ നായികയായി. 2006ൽ ബൽറാം വേഴ്‌സസ് താരാദാസ് എന്ന ചിത്രത്തിലും റിമി ചെറിയ വേഷത്തിൽ അഭിനയിച്ചിട്ടുണ്ട്. ടെലിവിഷൻ അവതാരക എന്ന നിലയിലും ഇപ്പോൾ ശ്രദ്ധേയയാണ് റിമി. ഒന്നിലധികം ടെലിവിഷൻ ചാനലുകളിൽ അവതാരകയായും ജഡ്ജസ് പാനലിലും റിമിയുണ്ട്.