തെങ്ങിൻ കള്ളിൽ മായം ചേർത്തും വെള്ളം ചേർത്തും വിറ്റ് ഷാപ്പ് മുതലാളി പണമുണ്ടാക്കും: കർഷകന് കിട്ടുന്നത് നക്കാപ്പിച്ച: 30 രൂപയ്ക്ക് വാങ്ങുന്ന 1 ലിറ്റർ കള്ള് വിൽക്കുന്നത് 140 രൂപയ്ക്ക്: ഇനി നടപ്പില്ലെന്ന് കേര കർഷകർ

Spread the love

കോട്ടയം: കള്ളിന്റെ പേരിൽ നടക്കുന്ന കള്ളത്തരം അവസാനിപ്പിക്കണമെന്ന് കേരകർഷകർ. ഒരു ലിറ്റർ തെങ്ങിൻ കള്ളിന് ഷാപ്പുകാർ വാങ്ങുന്നത് 140 രൂപയാണ്. എന്നാൽ ഒരു ലിറ്റർ കള്ളിന് തെങ്ങിന്റെ ഉടമയ്ക്ക് കിട്ടുന്നത് 30 രൂപയിൽ താഴെ മാത്രം. ഇതു പോരെന്ന നിലപാടിലാണ് കർഷകർ.

ഒരു ലിറ്റർ നല്ലതെങ്ങിൻ കള്ള് ഷാപ്പിലെത്തുമ്പോൾ അതിൽ വെള്ളവും മറ്റ് ലഹരി സാധനങ്ങളൊക്കെയിട്ട് കൂട്ടിയാണ് വിൽക്കുന്നത്.

അങ്ങനെ വരുമ്പോൾ ഒരു ലിറ്റർ കള്ള് ഒന്നര ലിറ്ററിലധികമായി വർദ്ധിക്കും ചിലപ്പോൾ 2 ലിറ്ററക്കാനും സാധ്യതയുണ്ട്. 30 രൂപ മുടക്കി വാങ്ങുന്ന കള്ളിൽ നിന്ന് 200 രൂപയിലധികം ലാഭം.
ഇതിൽ നിന്ന് ചെത്ത് കൂലി പോയാൽ പോലും വൻ ലാഭമാണ് ഷാപ്പ് മുതലാളിക്കു കിട്ടുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തെങ്ങിന്റെ പരിപാലനച്ചിലവ് വലിയ തോതിൽ വർദ്ധിച്ച സാഹചരൃത്തിൽ തെങ്ങിൻ കള്ളിന് ഒരുലിറ്ററിന് 50 രുപ കർഷകന് ഉറപ്പാക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് കർഷക കോൺഗ്രസ്‌ ജില്ല ജനറൽ സെക്രട്ടറി എബി ഐപ്പ് ആവശൃപ്പെട്ടു .നിലവിൽ 30 രൂപായിൽ താഴെ മാത്രമാണ് കർഷകന് ലഭിക്കുന്നത്.ഇത് വളരെ കുറവാണ്.

ത്രീ സ്റ്റാറിന് മുകളിൽ പദവിയുള്ള ഹോട്ടലുകളിലു൦ റിസോർട്ടുകളീലു൦ തെങ്ങിൻ കള്ള് വിതരണം ചെയ്യു൦ എന്ന് സർക്കാർ പറഞ്ഞിരുന്നെങ്കിലും ഇതുവരേയു൦ നടപടി ആയില്ല . തെങ്ങിൻ കള്ളിന്റെ പ്രാധാന്യത്തെ കുറിച്ചു സംസാരിക്കുന്ന മുഖ്യമന്ത്രി കേര കർഷകരുടെ ബുദ്ധിമുട്ട് കാണാതെ പോകരുത് എന്നാണ് കർഷകരുടെ ആവശ്യം.