
പാലാ: പാലാ നഗരസഭാധ്യക്ഷൻ ഷാജു വി.തുരുത്തനെതിരെ യുഡി എഫ് നൽകിയ അവിശ്വാസപ്രമേയം ചർച്ച ചെയ്യാൻ കൗൺസിൽ യോഗം നാളെ 11നു ചേരും. യു ഡിഎഫിനൊപ്പം നിൽക്കുന്ന സ്വതന്ത്ര കൗൺസിലർ ജിമ്മി ജോസഫാണു അവിശ്വാസത്തിനു നോട്ടിസ് നൽകിയത്.
മുൻധാരണ പ്രകാരം രാജിവയ്ക്കുന്നതു സംബന്ധിച്ചു കേരള കോൺഗ്രസു(എം) മായി ചെയർമാൻ ഷാജു വി.തുരുത്തൻ അഭിപ്രായ വ്യത്യാസം തുടരുന്നതിനി : ടെയാണു അവിശ്വാസ പ്രമേയ
ചർച്ച.
നാളെയ്ക്കു മുൻപ് രാജി വയ്ക്കില്ലെന്നും പിന്നീട് പാർട്ടി നേതൃത്വവു മായി ചർച്ച നടത്തിയശേഷം തുടർനടപടി സ്വീകരിക്കുമെന്ന നിലപാടിൽ ഷാജു ഉറച്ചു നിൽക്കുകയാണ്. 2 വർഷമാണു നഗരസഭാധ്യക്ഷ സ്ഥാനത്ത് പാർട്ടി നേതൃ ത്വം പറഞ്ഞിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മുൻധാരണയനുസരിച്ച് ഷാജു രാജിവയ്ക്കുമെന്നാണ് കരുതു ന്നതെന്ന് കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് പ്രഫ.ലോപ്പസ് മാത്യു പറഞ്ഞു.
കൗൺസിലർ തോമസ് പീറ്ററി നു നഗരസഭാധ്യക്ഷ സ്ഥാനം നൽകാമെന്ന് ധാരണയുള്ളതാ ണ്. ഇന്ന് ഷാജുവുമായി വീണ്ടും ചർച്ച നടത്തുമെന്നും പ്രഫ.ലോ പ്പസ് മാത്യു പറഞ്ഞു. ഷാജു നാളെ രാജിവച്ചില്ലെങ്കിൽ നാളത്തെ അവിശ്വാസപ്രമേയ ചർച്ചയിൽ എന്തു നിലപാട് എടുക്കണമെന്നത് സംബന്ധിച്ച് കേരള കോൺ ഗ്രസ് (എം) ൽ ആലോചന ആരംഭിച്ചിട്ടുണ്ട്.
പാർട്ടി ചെയർമാൻ ജോസ് കെ.മാണിയും മന്ത്രി റോഷി അഗസ്റ്റിനും രാജി വയ്ക്കണമെന്ന് ആവ ശ്യപ്പെട്ടിട്ടും ഷാജു രാജി സന്ന ദ്ധത അറിയിച്ചിട്ടില്ല.
26 അംഗ പാലാ നഗരസഭയിൽ കേരള കോൺഗ്രസ് (എം) 10, സി പിഎം 6, സിപിഐ 1 എന്നിങ്ങനെ 17 അംഗങ്ങളായിരുന്നു ഭര ണപക്ഷത്ത്.
എന്നാൽ സിപിഎം പുറത്താ ക്കിയ കൗൺസിലർ ബിനു പുളി ക്കക്കണ്ടവും ബിനുവിനൊപ്പം സി പിഎം സ്വതന്ത്ര അംഗം ഷീബ ജിയോയും ഇപ്പോൾ ഭരണ പക്ഷ
ത്തിനൊപ്പമില്ല. എന്നാൽ ഇന്നലെ നടന്ന നഗര സഭ ഉപാധ്യക്ഷ തിരഞ്ഞെടുപ്പിൽ ഇവർ എൽ ഡിഎഫ് അംഗത്തിന് തന്നെയാണ് വോട്ട് ചെയ്തത്. കോൺഗ്രസ് 5, കേരള കോൺഗ്രസ് 1, സ്വതന്ത്രൻ 1 എന്നിങ്ങ നെ 9 അംഗങ്ങളാണ് യു ഡിഎഫ് പക്ഷത്തുള്ളത്.
ഈ കൗൺസിലിന്റെ ആദ്യ 2 വർഷം കേരള കോൺഗ്രസ് (എം) അംഗം ആന്റോ പടിഞ്ഞാറേക്കരയും പിന്നീട് ഒരു വർഷം സിപിഎമ്മിലെ ജോ സിൻ ബിനോയുമാണ് നഗരസഭാധ്യക്ഷരായത്.
തുടർന്ന് കേരള കോൺഗ്രസിലെ (എം) ഷാജു വി.തുരുത്തൻ
അധ്യക്ഷനായി. ഒരു വർഷം പൂർത്തിയാക്കിയപ്പോൾ കേരള കോൺഗ്രസ് (എം) അംഗം തോമസ് പീറ്ററിനു വേണ്ടി രാജിവയ്ക്കണമെന്ന പാർട്ടി ആവശ്യമാണ് ഷാജു നി രസിച്ചത്.